രാജധാനി എക‌്സ‌്പ്രസിന‌് കാസർകോട്‌ സ‌്റ്റോപ്പ‌് അനുവദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

രാജധാനി എക‌്സ‌്പ്രസിന‌് കാസർകോട്‌ സ‌്റ്റോപ്പ‌് അനുവദിച്ചു

കാസർകോട‌്> തിരുവനന്തപുരത്തുനിന്ന‌് ഡെൽഹി ഹസ്രത്ത‌് നിസാമുദ്ദീൻ റെയിൽേവ സ‌്റ്റേഷനിലേക്കുള്ള രാജധാനി എക‌്സ‌്പ്രസിന‌് കാസർകോട്ട‌് സ‌്റ്റോപ്പ‌് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ‌് ഗോയൽ പി കരുണാകരൻ എംപിയെ അറിയിച്ചതാണിത‌്. നിലവിൽ കണ്ണൂർ കഴിഞ്ഞാൽ മംഗളൂരു ജങ‌്ഷനിൽ മാത്രമായിരുന്നു സ‌്റ്റോപ്പ‌് ഉണ്ടായിരുന്നത‌്.

ജില്ലാ ആസ്ഥാനമായ കാസർകോട്ട‌് സ‌്റ്റോപ്പ‌് അനുവദിക്കണമെന്ന ആവശ്യത്തിന‌് വർഷങ്ങളുടെ പഴക്കമുണ്ട‌്. പി കരുണാകരൻ എംപി ഈ ആവശ്യമുന്നയിച്ച‌് നിരവധി തവണ കേന്ദ്രമന്ത്രിയുൾപെടെയുള്ളവരെ സന്ദർശിച്ചിരുന്നു. അന്ത്യോദയ എക‌്സ‌്പ്രസിന‌് കാസർകോട‌് സ‌്റ്റോപ്പ‌് അനുവദിക്കണമെന്നാവശ്യപ്പെട്ട‌് കാസർകോട‌് റെയിൽവേ സ‌്റ്റേഷനിൽ എംപി നടത്തിയ നിരാഹാരസമരത്തിലും ഈ ആവശ്യം ഉന്നയിച്ചു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ താൽപര്യമെടുത്ത‌് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആവശ്യമായി കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു. സ‌്റ്റോപ്പ‌് അനുവദിച്ചതായി അറിയിച്ചെങ്കിലും ഉദ‌്ഘാടനം ഉൾപെടെയുള്ള കാര്യങ്ങൾ പിന്നീട‌് തീരുമാനിക്കുമെന്ന‌് പി കരുണാകരൻ എംപി പറഞ്ഞു.

ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽനിന്ന‌് വൈകിട്ട‌് 7.15ന‌് പുറപ്പെടുന്ന രാജധാനി എക‌്സ‌്പ്രസ‌് (1231) പുലർച്ചെ 3.28ന‌് ആണ‌് കണ്ണൂരിൽ എത്തുന്നത‌്. നാലരയോടെ കാസർകോടുവഴി കടന്നുപോകുന്ന ട്രെയിൻ അഞ്ചരയ‌്ക്ക‌് മംഗളൂരു ജങ‌്ഷനിൽ എത്തും. തിരിച്ച‌് പകൽ 10.55ന‌് എച്ച‌് നിസാമുദ്ദീൻ സ‌്റ്റേഷനിൽനിന്ന‌് പുറപ്പെടുന്ന രാജധാനി എക‌്സ‌്പ്രസ‌് (1232) രണ്ടാംദിവസം വൈകിട്ട‌് 5.50ന‌് മംഗളൂരുവിൽ എത്തും. രാത്രി ഏഴോടെ കാസർകോടുവഴി കടന്നുപോകുന്ന ട്രെയിൻ 8.03‌ന‌് കണ്ണൂരിൽ എത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/2W9s0n9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages