കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ യാത്രയുടെ പേരില്‍ നുണപ്രചരണവുമായി 'മാതൃഭൂമി' . 2017ല്‍ മധുരയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനെയാണ് 2018ല്‍ സംഭവിച്ച പ്രളയശേഷമുള്ള ധൂര്‍ത്തായി മാതൃഭൂമി ചിത്രീകരിച്ചിരിക്കുന്നത്. 'മുഖ്യമന്ത്രിയുടെ രണ്ടാം വിമാനയാത്രയും വിവാദത്തില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കല്ലുവെച്ച നുണകള്‍കൊണ്ട് കെട്ടിപ്പൊക്കിയിരിക്കുന്നത്.
പ്രളയ ശേഷം പണമില്ലാതെ സംസ്ഥാനം വലയുമ്പോള്‍ നവംബര്‍ ആറിന് മധുരയില്‍ നടന്ന ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി 7.60 ലക്ഷം രൂപമുടക്കി പോയെന്നായിരുന്നു മാതൃഭൂമി വാര്‍ത്ത. എന്നാല്‍ ഏത് വര്‍ഷമായിരുന്നു പരിപാടി എന്നത് മാതൃഭൂമി ബോധപൂര്‍വം മറച്ചുവെക്കുന്നുണ്ട്. 2017 നവംബര്‍ ആറിനായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനം മധുരയില്‍ നടന്നത്. മഹാപ്രളയം കേരളത്തില്‍ സംഭവിച്ചത് 2018 പകുതിയോടെയും. കണക്കിലെ ഈ പൊരുത്തമില്ലായ്‌മ മറച്ചുവെച്ചുകൊണ്ടാണ് പുതിയ നുണയുമായി മാതൃഭൂമി ഇറങ്ങിയിരിക്കുന്നത്.

2018 നവംബര്‍ ആറിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കായി നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്ന് നടന്ന പരിപാടിയെ സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഇതിനു തെളിവാകുന്നു.

കഴിഞ്ഞ വര്‍ഷം സിപിഐ എം സംസ്ഥാനസമ്മേളനം നടക്കുമ്പോള്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ ദുരിതാശ്വാസനിധിയിലെ പണം ചിലവാക്കി എന്ന നുണയും മാതൃഭൂമി ആവര്‍ത്തിക്കുന്നുണ്ട്. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കുന്നുവെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുകയും, അപ്പോള്‍ തന്നെ അത് വിലക്കി പൊതുഫണ്ടില്‍നിന്ന് പണം ഉപയോഗിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്‌തതാണ്. ഈ വിവാദം ഉയര്‍ന്നുവന്ന സമയത്തുതന്നെ ദുഷ്‌ടലാക്കോടെ പ്രചരണം നടത്തിയ മാധ്യമങ്ങള്‍ വ്യക്തമായ മറുപടി ലഭിച്ചതോടെ നിശബ്‌ദരായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2sGr5gC
via IFTTT
No comments:
Post a Comment