അയ്യപ്പ സംഗമത്തിന്‌ രാഷ്‌ട്രീയ ലക്ഷ്യം, പിന്നിൽ സവർണ ലോബികൾ; ഇടതുപക്ഷത്തിന്‌ ഒരു ചുക്കും സംഭവിക്കില്ല: വെള്ളാപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

അയ്യപ്പ സംഗമത്തിന്‌ രാഷ്‌ട്രീയ ലക്ഷ്യം, പിന്നിൽ സവർണ ലോബികൾ; ഇടതുപക്ഷത്തിന്‌ ഒരു ചുക്കും സംഭവിക്കില്ല: വെള്ളാപ്പള്ളി

കൊല്ലം> ബിജെപിയും ആർഎസ്‌എസും സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന്‌ രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്നും ശബരിമലയിൽ സമരം നടത്തുന്നതിനെകുറിച്ച്‌ എസ്‌എൻഡിപിയുമായി ചർച്ച  നടത്തിയിരുന്നില്ലെന്നും  എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശബരിമല വിഷയത്തിൽ എന്തെല്ലാം നടന്നാലും ഇടതുപക്ഷത്തിന്‌ ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സർവ്വനാശം സംഭവിക്കാൻ പോകുന്നത്‌ യുഡിഎഫിനാണ്‌.

സംഗമത്തിൽ പോകാതിരുന്ന തന്റെ നിലപാടാണ്‌ ശരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സമരം ആലോചിച്ചല്ല നടത്തിയത്‌. പ്രക്ഷോഭം ഒരു ലോബിയുടെ മാത്രം തീരുമാനപ്രകാരമാണ്‌.  ശബരിമല സമരങ്ങൾക്ക്‌ പിന്നിലും ഈ സവർണ ലോബികളാണ്‌. ഒരു രാജാവ്‌,ഒരു  ചങ്ങനാശ്ശേരി , ഒരു  തന്ത്രി ഒക്കെയാണ്‌ പ്രക്ഷോഭത്തിന്‌ പിന്നിൽ. മറ്റാരുമായും സമരത്തെ കുറിച്ച്‌ ചർച്ച ചെയ്യുന്നില്ല. ഹിന്ദുക്കൾക്ക്‌ വേണ്ടിയുള്ള സമരമായിരുന്നുവെങ്കിൽ എസ്‌എൻഡിപിയുമായി ആലോചിക്കുമായിരുന്നു.

സമദൂരം എന്താണെന്ന്‌ ഇപ്പോഴാണ്‌ മനസിലായത്‌. നല്ല നിലപാട്‌ എടുക്കുന്നവർക്ക്‌ ഒപ്പം നിന്നാണ്‌ എസ്‌എൻഡിപി പ്രവർത്തിക്കുക. സമദൂരം പറഞ്ഞ്‌ എൻഎസ്‌എസ്‌ പലതും നേടിയെടുത്തു.

ക്ഷേത്രങ്ങൾ അധികവും സവർണ്ണവിഭാഗങ്ങളുടെ കൈപ്പിടിയിൽ ആണ്‌.  പിന്നോക്ക വിഭാഗങ്ങൾക്ക്‌ അർഹമായ പരിഗണന ലഭിക്കുന്നില്ല. അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത ടി പി സെൻകുമാർ എസ്‌എൻഡിപി പ്രതിനിധിയല്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2AXpJ5z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages