ഒരു നഗരം ഇവരെ ആദരിച്ച വിധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

ഒരു നഗരം ഇവരെ ആദരിച്ച വിധം


പെരിന്തൽമണ്ണ
ഒരു നഗരം അവിടുത്തെ മാലിന്യം പെറുക്കുന്നവരെ കണ്ടെത്തി ആദരിക്കുക, വീടുനൽകി സ്വീകരിക്കുക.. വിശ്വസിക്കാൻ പ്രയാസം. എന്നാൽ  പെരിന്തൽമണ്ണ ആ അപൂർവ സംഗമത്തിന് വേദിയായി. പാ‌ഴ‌്‌വസ‌്തുക്കൾ പെറുക്കുന്ന 12 പേരും വ്യാപാരികളായ 17 പേരുമായിരുന്നു ചടങ്ങിൽ വിശിഷ്ടാതിഥികൾ. മാലിന്യം പെറുക്കി നഗരത്തെ സഹായിക്കുന്ന അവരെ ചെയർമാൻ എം മുഹമ്മദ‌് സലീം ആദരിച്ചു.  തിരിച്ചറിയൽ കാർഡും നൽകി. തെരുവിൽ അന്തിയുറങ്ങുന്ന മുകേഷ‌്–-കന്യാകുമാരി ദമ്പതികൾക്ക‌് ലൈഫ‌് മാതൃകയിലുളള ഭവനപദ്ധതിയിൽ  വീടുനൽകി പുനരധിവസിപ്പിക്കാനും തീരുമാനമായി.

ഹരിതകേരളം മാർഗരേഖ പ്രകാരം മാലിന്യസംസ്കരണം വിജയിപ്പിച്ച പെരിന്തൽമണ്ണ നഗരം സീറോ വേസ‌്റ്റ‌് എന്ന ലക്ഷ്യത്തിലേക്ക‌് അടുക്കുകയാണ‌്. വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കി. വേർതിരിച്ച പ്ലാസ‌്റ്റിക് മാസത്തിൽ ഒരിക്കൽ ശേഖരിക്കും. 13000 വീടുകളിൽ 11,800ഉം പദ്ധതിയിൽ  അംഗങ്ങളായി.  ബയോമെഡിക്കൽ  മാലിന്യം ശേഖരിക്കാൻ മനഴി സ‌്റ്റാൻഡിൽ പ്രത്യേക  കിയോസ‌്ക്‌ സ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളിലും ദിവസവും മാലിന്യം ശേഖരിക്കും. പ്ലാസ‌്റ്റികും മറ്റു പാഴ‌്‌വസ‌്തുക്കളും ഒന്നിടവിട്ട ദിവസങ്ങളിൽ. ഫ്ലാറ്റുകളിലും ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും ഇതേ സംവിധാനം നടപ്പാക്കും. സൽക്കാരങ്ങളിൽ സ‌്റ്റീൽ പ്ലേറ്റും ഗ്ലാസും നൽകും.

ജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഷ്രഡ്ഡിങ് യൂണിറ്റ‌് ആരംഭിച്ചതിനാൽ പ്ലാസ‌്റ്റിക്‌ പൊടിച്ച് പുനരുപയോഗത്തിന‌് നൽകാനായി. ബിറ്റുമിനുമായി  ചേർത്ത‌് ടാറിങ്ങിനും നൽകുന്നു. 45 ദിവസത്തിനുള്ളിൽ ജൈവ വളവും തയ്യാറാകും. 40 മുതൽ 50 ടൺ വരെ മാലിന്യം ക്ലീൻ കേരളക്ക‌് നൽകുന്നു. എട്ടു വാഹനവും 168 ജീവനക്കാരുമുമുള്ള കുടുംബശ്രീ യൂണിറ്റ് സ്വതന്ത്രമായാണ‌് ഇപ്പോൾ മാലിന്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്നത‌്.       



from Kerala || Deshabhimani ​Online ​News http://bit.ly/2RT7o42
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages