പ്രളയദുരിതം : 13,362 വീടുകൾ പുനർനിർമിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

പ്രളയദുരിതം : 13,362 വീടുകൾ പുനർനിർമിക്കും

തിരുവനന്തപുരം
പ്രളയദുരിതം അനുഭവിച്ചവർക്ക‌് കൃത്യമായ നഷ്ടപരിഹാരം സർക്കാർ നൽകിവരികയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുവരെ നഷ്ടം കണക്കാക്കിയിട്ടുള്ളതിന‌ു പുറമെ അർഹതയുള്ളവരുണ്ടെങ്കിൽ അവരെയും പരിഗണിക്കും. പ്രളയത്തിൽ ദുരിതമനുഭവിച്ച 6,87,843 പേർക്ക‌് ഇതുവരെ അടിയന്തര ധനസഹായമായ  10,000 രൂപവീതം നൽകി.  ഇതിൽ 77,041 പേർ അപ്പീലുകൾവഴി സഹായത്തിന‌് അർഹരായ
വരാണ‌്. ഒക്ടോബർമുതൽ -ഡിസംബർവരെ 1,05,838 കിറ്റ‌് കുടുംബങ്ങൾക്ക‌് വിതരണം ചെയ‌്തു. ഇതിനായി 52,00,054 ലക്ഷം ചെലവായി.

ക്യാമ്പുകളിൽനിന്ന‌് വീടുകളിലേക്ക‌് പോയവർക്ക‌് കൊടുത്തതിന‌ു പുറമെയാണിത‌്. കന്നുകാലികൾ നഷ്ടമായ 2765 കർഷകർക്ക‌് 21.71 കോടിയുടെ ആനുകൂല്യങ്ങൾ നൽകി. 2,38,376 കർഷകർക്ക‌് ദുരന്തനിവാരണഫണ്ടിൽനിന്ന‌് 69.10 കോടി നൽകി. 2,24,210 കർഷകർക്ക‌് 110 കോടിയുടെ സഹായം ബജറ്റിൽനിന്ന‌് കാർഷികസഹായമായി നൽകി. തൊഴിലുറപ്പ‌് പദ്ധതിയിൽ 60,996 പുതിയ തൊഴിൽകാർഡുകൾ വിതരണം ചെയ‌്തു. ഇതിലൂടെ 4.93 കോടി അധിക തൊഴിൽദിനം സൃഷ്ടിച്ചു. 94,891 പേർക്ക‌് 732.46 കോടി പലിശയിതര വായ‌്പയായി കുടുംബശ്രീവഴി നൽകി. ഇതിന്റെ പലിശ സർക്കാരാണ‌് വഹിക്കുന്നത‌്.

പൂർണമായും തകർന്ന 13,362 വീടുകളാണുള്ളത‌്. ഇതിൽ 9431 പേർക്ക‌് ആദ്യഗഡു വിതരണം ചെയ‌്തു. ബാക്കിയുള്ളവ കെയർ ഹോം, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പൂർത്തീകരിക്കും. ഭാഗികമായി തകർന്ന വീടുകളെ നാല‌് വിഭാഗങ്ങളായി തിരിച്ചാണ‌് നഷ്ടത്തിന്റെ തോത‌് കണക്കാക്കി ധനസഹായം വിതരണം ചെയ്യുന്നത്‌. ആദ്യ രണ്ട‌് വിഭാഗങ്ങൾക്ക‌് ധനസഹായം പൂർണമായും നൽകി. ബാക്കിയുള്ളവർക്ക‌് ഒന്നാംഗഡു നൽകി. 1,21,265 കുടുംബത്തിന‌് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട‌്. ഫെബ്രുവരി 15നകം ഇത‌് പൂർത്തിയാക്കും. വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച‌് 54,792 അപ്പീലും പരാതികളും ലഭിച്ചിട്ടുണ്ട‌്. കേന്ദ്രസർക്കാരിന്റെ മാർഗരേഖയിലുള്ള ധനസഹായത്തേക്കാൾ വർധിച്ചതോതിലാണ‌് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി സമയത്ത്‌ പൂർത്തിയാക്കും
തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓഖിയും പ്രളയവും നിർമാണത്തെ  ബാധിച്ചിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാറ ലഭിക്കുന്നതിനും  ക്ഷാമമുണ്ടായി. ഇതു പരിഹരിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തി.

ക്വാറികളുടെ ഒരു നിശ്ചിതഭാഗം ഇതിനായി മാറ്റിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട‌്. നിർമാണം നീണ്ടുപോകുമെന്ന ആശങ്ക വേണ്ട. പദ്ധതി അവലോകനം തുടർച്ചായി നടത്തുന്നുണ്ട‌്. വിഴിഞ്ഞം പദ്ധതിക്കായി അടുത്തമാസം  കടൽമാർഗം മഹാരാഷ്ട്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും പാറയെത്തുമെന്ന‌് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. തുറമുഖ വികസനത്തിന് 70 ലക്ഷം ടൺ പാറയാണ് വേണ്ടത്.  പ്രദേശത്തെ 2567 ഗുണഭോക്താക്കൾക്ക് 76. 94 കോടി രൂപ ഇതുവരെ ധനസഹായമായി നൽകി.

തുറമുഖത്തിലേക്ക‌് റെയിൽപാത നിർമിക്കാൻ കൊങ്കൺ റെയിൽവേ ഡിപിആർ സമർപ്പിച്ചതായും എസ‌് ശർമ, വി കെ സി മമ്മദ‌്കോയ, കെ ആൻസലൻ, എൻ വിജയൻപിള്ള എന്നിവരെ മന്ത്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2CPgLaL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages