ബിരുദാനന്തര ബിരുദം : കുടുംബി സമുദായത്തിന‌് സംവരണം പരിഗണിക്കും: എ കെ ബാലൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

ബിരുദാനന്തര ബിരുദം : കുടുംബി സമുദായത്തിന‌് സംവരണം പരിഗണിക്കും: എ കെ ബാലൻ


തിരുവനന്തപുരം
കുടുംബി സമുദായം ഉൾപ്പെടുന്ന ഒഇസി വിഭാഗത്തിന് ബിരുദാനന്തര ബിരുദകോഴ്‌സുകൾക്ക് സംവരണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. സമുദായത്തിന്റെ മറ്റ് പ്രശ്‌നങ്ങളും പട്ടയവിഷയങ്ങളും പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട‌്. പി ടി  തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കുടുംബി സമുദായം നിലവിൽ ഒബിസി പട്ടികയിലാണ് വരുന്നതെങ്കിലും അവരെ ഒബിസിയിലെ ഏറ്റവും പിന്നോക്കക്കാരായ റസിഡന്റ് ഒഇസിയിൽപ്പെടുത്തിയാണ് ആനുകൂല്യങ്ങൾ നൽകുന്നത്.

ബിരുദകോഴ്‌സുകൾക്കും മറ്റ് സർക്കാർ ജോലിയിലും നിയമാനുസൃതമായ സംവരണമുണ്ട്. അതുപോലെ പിന്നോക്കവകുപ്പിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഒഇസി പട്ടികയിലുള്ളതിനാൽ വരുമാനപരിധിയില്ലാതെ പട്ടികജാതി വർഗവിഭാഗങ്ങൾക്ക് ലഭിക്കുന്നതുപോലെ ആനുകൂല്യങ്ങൾ ലഭിക്കും. മുൻവർഷത്തെ ഇവരുടെ ആനുകൂല്യങ്ങൾ നൽകിക്കഴിഞ്ഞു. കൂടാതെ 200 കോടി അധികമായും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശ്ശികയില്ലാതെ നൽകാനാകും. ലൈഫ് പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2TgqbCR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages