മലപ്പുറം> ശബരിമല സന്നിധാനത്ത് ദർശനം നടത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടികകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. തലയിലും നെറ്റിയിലും ചെവിയിലും പരിക്കേറ്റ കനകദുർഗയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് കനകദുർഗയെ ആശുപത്രിയിൽ എത്തിച്ചത്.
ഇന്ന് രാവിലെ ഏഴോടെ വിട്ടിലെത്തിയപ്പോളാണ് മർദ്ദനമുണ്ടായത്. ഈ സമയം കനകദുർഗയുടെ ഭർത്താവ് കൃഷ്‌ണനുണ്ണി വീട്ടിൽ ഇല്ലായിരുന്നു. ആനമങ്ങാട് മാവേലി സ്‌റ്റോർ ജീവനക്കാരിയാണ് കനകദുർഗ. ശബരിമലയിൽ സ്‌ത്രീപ്രവേശനമനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി സന്നിധാനത്തെത്തി ദർശനം നടത്തിയത് ബിന്ദുവും കനകദുർഗയുമായിരുന്നു.
ഇവർക്കെതിരെ ആർഎസ്‌എസ് അടക്കമുള്ളവരുടെ വധഭീഷണിയടക്കമുണ്ടായിരുന്നു. വീടുകൾക്കും ആക്രമണ ഭീഷണിയുണ്ടായിരുന്നു. വീടുകൾക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധമുണ്ടായിരുന്നു. ജനുവരി രണ്ടിനാണ് ശബരിമലയിൽ ദർശനം നടത്തിയത്.
from Kerala || Deshabhimani Online News http://bit.ly/2RRHTPC
via IFTTT
No comments:
Post a Comment