കൊച്ചി > ശബരിമലയിൽ പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കെ സുരേന്ദ്രൻ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയിൽ സത്രീകളെ ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നൽകാൻ ആകില്ലെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ പറഞ്ഞു.
പരോളിലുള്ള പ്രതികൾ വരെ മലയിൽ പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു. ശബരിമലയിൽ സ്ത്രീകളെ തടഞ്ഞവർക്ക് ഈ ആനുകൂല്യം നൽകില്ലെന്ന് ഇതിനു മറുപടിയായി കോടതി പറഞ്ഞു പറഞ്ഞു. മലകയറാൻ സുരേന്ദ്രനെ അനുവദിക്കരുതെന്ന സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തിയുടെ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്. സുരേന്ദ്രന് വേണമെങ്കിൽ ഇളവിനായിപത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.
from Kerala || Deshabhimani Online News http://bit.ly/2Hf88eQ
via IFTTT
No comments:
Post a Comment