ആലപ്പുഴയിൽ വ്യാജ ഡോക്ടർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ആലപ്പുഴയിൽ വ്യാജ ഡോക്ടർ പിടിയിൽ

ആലപ്പുഴ> 15 വർഷത്തിലധികമായി ആലപ്പുഴയിലും പരിസരത്തും ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. യേശുദാസ‌് (42) ആണ‌് പിടിയിലായത‌്. ആലപ്പുഴ പട്ടണത്തിൽ മൂന്നിടത്തും ചേർത്തലയിലെയും  എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലുമുൾപ്പെടെ ഫിസിഷ്യൻ എന്ന വ്യാജേന ഇയാൾ പ്രാക്ടീസ‌് നടത്തിയിരുന്നതായി പൊലീസ‌ിന‌് വിവരം ലഭിച്ചിട്ടുണ്ട‌്. മറ്റൊരു ഡോക്ടറുടെ പേരും രജിസ‌്ട്രേഷൻ നമ്പരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ‌്. ഭാര്യയുൾപ്പെടെ കുടുംബാംഗങ്ങളും യേശുദാസ‌് ഡോക്ടറാണെന്നാണ‌് വിശ്വസിച്ചിരുന്നത‌്.

എസ‌്ഡി കോളേജിനു സമീപത്തെ ക്ലിനിക്കിൽനിന്ന‌് പൊലീസ‌് പിടികൂടുമ്പോൾ അമ്പതിലധികം രോഗികൾ ഇയാളെ കാണാൻ കാത്തുനിന്നിരുന്നു. പ്രാഥമിക പരിശോധനയിൽ പ്രീഡിഗ്രിയും ഫിസിയോ തെറാപ്പിയുമാണ‌് യോഗ്യതയെന്ന‌് വ്യക്തമായിട്ടുണ്ട‌്. പലതവണ എൻട്രൻസ‌് എഴുതിയിട്ടും പ്രവേശനം ലഭിക്കാതെ വന്നതോടെ ഗുജറാത്തിൽ പോയി ഫിസിയോ തെറാപ്പി പഠിച്ച ഇയാൾ മടങ്ങിയെത്തിയത‌് ‘ഡോക്ടറാ’യാണ‌്.

ഇതേപേരുള്ള മറ്റൊരു ഡോക്ടർ ഗസറ്റിൽ വിജ്ഞാപനം നൽകി പേരുമാറ്റിയ വിവരമറിഞ്ഞ യേശുദാസ‌് യഥാർഥ ഡോക്ടറുടെ രജിസ‌്ട്രേഷൻ നമ്പറുൾപ്പെടെ സ്വന്തമാക്കിയാണ‌് തട്ടിപ്പു നടത്തിയത‌്. യഥാർഥ ഡോക്ടർ വിവരമറിഞ്ഞതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന‌് ഒരാഴ‌്ചയായി നടത്തിയ നിരീക്ഷണങ്ങൾക്കുശേഷം ചികിത്സ തേടിയെന്ന വ്യാജേന ഇയാളെ സമീപിച്ച പൊലീസ‌് സംഘം പ്രാക്ടീസിനിടെ കസ‌്റ്റഡിയിയിലെടുക്കുകയായിരുന്നു.

ജില്ലാ പൊലീസ‌് മേധാവി കെ എം ടോമിക്കു ലഭിച്ച വിവരത്തെത്തുടർന്ന‌് ഡിവൈഎസ‌്പി പി വി ബേബി, സൗത്ത‌് സിഐ കെ  എൻ രാജേഷ‌് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ‌് വ്യാജ ഡോക്ടറെ കുടുക്കിയത‌്.  ഇയാളെ രാത്രി വൈകിയും ചോദ്യംചെയ്യുകയാണ‌്. ചൊവ്വാഴ‌്ച അറസ‌്റ്റ‌് രേഖപ്പെടുത്തുമെന്ന‌് പൊലീസ‌് പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2AFVbFl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages