കേരളത്തില്‍ ഒരു ശതമാനം പ്രളയസെസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

കേരളത്തില്‍ ഒരു ശതമാനം പ്രളയസെസ്

ന്യൂഡൽഹി
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തില്‍ ഒരുശതമാനം പ്രത്യേക സെസ‌് ഏർപ്പെടുത്താൻ ജിഎസ്ടി മന്ത്രിതല ഉപസമിതിയിൽ തത്വത്തിൽ ധാരണയായി. ശുപാർശ അടുത്ത ജിഎസ‌്ടി ജനറൽ കൗൺസിൽ യോഗത്തിൽ അന്തിമ അംഗീകാരത്തിനായി  സമർപ്പിക്കും. ദേശീയതലത്തിൽ ഇത്തരത്തിലൊരു സെസിന് അനുമതി നൽകാനാകില്ലെന്നും ഉപസമിതി തീരുമാനിച്ചു. ദേശീയതലത്തിൽ സെസ‌് ചുമത്താനുള്ള സാധ്യത പരിശോധിക്കാമെന്ന‌് നേരത്തെ ജിഎസ‌്ടി കൗൺസിൽ അറിയിച്ചിരുന്നു.

കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഒരു ശതമാനം സെസ‌് ജിഎസ്ടിയോടൊപ്പം രണ്ടു വർഷത്തേക്ക് സംസ്ഥാന സർക്കാരിന് പിരിക്കാനാകും. സെസ് ഏതൊക്കെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും വേണമെന്ന‌് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയാൽ പിന്നീട് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലൂടെ സെസ് ഏർപ്പെടുത്താം. പ്രളയ സെസ‌് ഏർപ്പെടുത്തണമെന്ന‌് നാലു മാസംമുമ്പ‌ുതന്നെ സംസ്ഥാനം കേന്ദ്രത്തോട‌് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പുനർനിർമാണത്തിനായി വിദേശത്തുനിന്നും വായ്പ എടുക്കുന്നതിനുള്ള പരിധി ഉയർത്തുന്നതു സംബന്ധിച്ചു കേന്ദ്രത്തിൽ നിന്ന് അന്തിമ തീരുമാനമുണ്ടാകണം.

ഒന്നരക്കോടിവരെ വിറ്റുവരവുള്ള വാണിജ്യസംരംഭകർക്ക് അനുമാന നികുതി കൊണ്ടുവരാനും ഉപസമിതിയോ​​ഗത്തില്‍ തീരുമാനമുണ്ടായി. ഇതോടെ, വ്യാപാരികൾ വർഷത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. സേവനരംഗത്ത് കോമ്പോസിഷൻ നികുതി നടപ്പാക്കാനും ലക്ഷ്യമിടുന്നു. 18 ശതമാനംവരെയുള്ള നികുതികൾ  അഞ്ചുമുതൽ എട്ടുശതമാനമായി കുറയാൻ സഹായകരമാകുമിത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2C7sYat
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages