തിരുവനന്തപുരം
മൂന്നിനം അവശ്യസാധനങ്ങളുടെ വില കുറയ‌്ക്കാൻ സർക്കാർ തീരുമാനം. സപ്ലൈകോ വഴിയുള്ള ചെറുപയർ, കടല, തുവരപ്പരിപ്പ് എന്നിവയുടെ വില 24 മുതൽ 35 ശതമാനംവരെ കുറയും.
സപ്ലൈകോ വഴി റേഷൻ കാർഡ് ഉടമകൾക്ക് വിൽക്കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന‌് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പമാണ‌് പുതുവത്സര സമ്മാനമായി മൂന്നിനങ്ങളുടെകൂടി വില തിങ്കളാഴ‌്ചമുതൽ കുറക്കുന്നത‌്. നാഫെഡ‌് സംഭരിച്ച പയർവർഗങ്ങൾ ഭക്ഷ്യവകുപ്പുവഴി ലഭ്യമാക്കാൻ സാധിച്ചതിലൂടെയാണ് വില കുറയ‌്ക്കാനായത‌്. സബ്സിഡി സാധനങ്ങൾ ഒരുകിലോവീതമായിരുന്നു ഒരു കാർഡിന‌് നേരത്തെ നൽകിയിരുന്നത‌്. ഇപ്പോൾ വിലകുറച്ച കടല, തുവരപ്പരിപ്പ്, ചെറുപയർ എന്നിവ ഇനിമുതൽ മാസം രണ്ടു കിലോവീതം നൽകും.
from Kerala || Deshabhimani Online News http://bit.ly/2GW34w0
via IFTTT
No comments:
Post a Comment