തിരുവനന്തപുരം
ഹർത്താലിന്റെ മറവിൽ പൊലീസിനെതിരെ സംഘപരിവാർ അക്രമം അഴിച്ചുവിടുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരത്ത‌് ആനാട്ടും കിളിമാനൂരിലും പൊലീസുകാരെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നെടുമങ്ങാട‌് സ‌്റ്റേഷനിലേക്ക‌് ജില്ലാ കാര്യവാഹക‌് ബോംബെറിയുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആനാട്ട‌് പൊലീസ് വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുന്ന ദൃശ്യങ്ങളും കിളിമാനൂരിലെ കരേറ്റിൽ പൊലീസിനെ ആക്രമിക്കുന്നവരുടെ ചിത്രങ്ങളും ലഭ്യമായി.
അറസ്റ്റും നിയമനടപടികളും ശക്തമായതോടെ സംസ്ഥാനത്ത‌് സംഘപരിവാർ അക്രമത്തിന‌് ശമനം. ശനിയാഴ‌്ച രാത്രിയും ഞായറാഴ‌്ച പുലർച്ചെയും ഉണ്ടായ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ സ്ഥിതി നിയന്ത്രണവിധേയമായി. അക്രമവുമായി ബന്ധപ്പെട്ട‌് ഇതുവരെ 5769 പേർ അറസ്റ്റിലായി. 1869 കേസ‌് രജിസ്റ്റർ ചെയ‌്തു. 789 പേർ റിമാൻഡിലാണ്. തിരുവനന്തപുരം നെടുമങ്ങാട്ട‌് പൊലീസ‌് സ‌്റ്റേഷൻ ആക്രമിച്ച കേസിൽ 44പേർ അറസ്റ്റിലായി. 14 പേരെ റിമാൻഡ‌് ചെയ‌്തു. ബോംബാക്രമണക്കേസിലെ പ്രധാന പ്രതി പ്രവീണിനുവേണ്ടി തെരച്ചിൽ തുടരുകയാണ‌്.
കണ്ണൂർ, പാലക്കാട‌് ജില്ലകളിലാണ‌് ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായത‌്. കണ്ണൂരിൽ എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം പി വിമൽകുമാറിന്റെ വീട്ടിലേക്ക‌് ആർഎസ‌്എസുകാർ ബോംബെറിഞ്ഞു. തലശേരിക്കടുത്ത‌് പാറാലിൽ മദ്രസ അടിച്ചുതകർത്തു. അട്ടപ്പാടി കള്ളമലയിൽ സിപിഐ എം പ്രവർത്തകൻ അരുൺ വിനോദിനെ വെട്ടിപരിക്കേൽപ്പിച്ചു.
from Kerala || Deshabhimani Online News http://bit.ly/2RBrrTM
via IFTTT
No comments:
Post a Comment