സംഘപരിവാർ കലാപം : വിദേശനിക്ഷേപം തടയലും ലക്ഷ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

സംഘപരിവാർ കലാപം : വിദേശനിക്ഷേപം തടയലും ലക്ഷ്യം

കേരളത്തിൽ സംഘപരിവാർ കലാപത്തിനുപിന്നിൽ കേരളത്തിലേക്കുള്ള നിക്ഷേപം തടയലും ലക്ഷ്യം. അന്താരാഷ‌്ട്രതലത്തിൽ കേരളത്തിന്റെ യശസ്സിന‌് കളങ്കമേൽപ്പിച്ച കലാപം ഐടി രംഗത്തെയും ടൂറിസം മേഖലയിലെയും നിക്ഷേപസാധ്യതകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം. അർഹമായ സാമ്പത്തികസഹായം നൽകാതെ ഞെക്കിക്കൊല്ലാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴും അന്താരാഷ‌്ട്ര തലത്തിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങൾ സംഘപരിവാർ കേന്ദ്രങ്ങളെ അസ്വസ്ഥരാക്കുന്നു. ഇതിന്റെകൂടി ഭാഗമാണ‌് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ.
ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരോ‌ട‌് ജാഗ്രത പാലിക്കാൻ അമേരിക്കയും ബ്രിട്ടനും ആവശ്യപ്പെട്ടത‌് സംസ്ഥാനത്തിന‌് നാണക്കേടുണ്ടാക്കി.

കേരളത്തിലേക്ക‌് വിനോദയാത്ര പോകുന്നവരും ജാഗ്രത പാലിക്കണമെന്ന‌് ഈ രാജ്യങ്ങൾ നിർദേശം നൽകി. കഴിഞ്ഞ ദിവസമുണ്ടായ ഹർത്താലിനെത്തുടർന്നാണ‌് ഈ രാജ്യങ്ങളിലെ സ്ഥാനപതിമാർ തങ്ങളുടെ പൗരന്മാർക്ക‌് മുന്നറിയിപ്പ‌് നൽകിയത‌്. ആൾക്കൂട്ടം ഉള്ളിടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നാണ‌് ബ്രിട്ടീഷ‌് ഹൈക്കമീഷണർ നൽകിയ നിർദേശം. വിമാനക്കമ്പനികളും യാത്രക്കാർക്ക‌് മുന്നറിയിപ്പ‌് നൽകുന്നുണ്ട‌്. ഈ അവസ്ഥ  സഞ്ചാരികളുടെ വരവുകുറയ‌്ക്കുമെന്നതിനാൽ വിനോദസഞ്ചാരമേഖലയെ ബാധിക്കും. 

ഇന്ത്യയിൽ സ്വൈരജീവിതത്തിന‌്  ഏറ്റവും പറ്റിയ ഇടമെന്ന‌്  പ്രസിദ്ധി നേടിയതാണ‌് കേരളം. ഇതേത്തുടർന്ന‌് ഐടി രംഗത്തെ നിരവധി ആഗോളസ്ഥാപനങ്ങൾ നിക്ഷേപം നടത്താൻ സന്നദ്ധമായി സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണം മുൻനിര കാർ നിർമാതാക്കളായ നിസാൻ കേരളത്തിൽ ഡിജിറ്റൽ ഹബ്ബ‌് ആരംഭിച്ചു. കൂടാതെ യുഎസ‌്ടി ഗ്ലോബൽ പോലെ നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സന്നദ്ധമായി. കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന‌് സന്നദ്ധമാണെന്ന‌് ജാപ്പനീസ‌് അംബാസഡർ  ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട‌്. വൈദ്യശാസ‌്ത്ര രംഗത്തെ ഗവേഷണത്തിന‌് അമേരിക്കയിൽനിന്നും സഹകരണത്തിന‌് സന്നദ്ധരായി പ്രസിദ്ധ സ്ഥാപനങ്ങൾ രംഗത്തെത്തിയിരുന്നു. കേരളത്തിൽ കുഴപ്പമാണെന്ന പ്രതീതി സൃഷ്ടിക്കാനായാൽ കേരളത്തിന്റെ വികസനം മുടക്കാമെന്നതാണ‌് സംഘപരിവാർ കേന്ദ്രങ്ങൾ ധരിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2C0coZK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages