ബത്തേരി> ഹർത്താലിൽ അഴിഞ്ഞാടിയ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ബത്തേരിയിലും പുൽപ്പള്ളിയിലും വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ബത്തേരിയിൽ രാവിലെ 7.50 ന് എരുമേലി സർവീസ് കഴിഞ്ഞുവരികയായിരുന്ന കെ എസ് ആർ ടി സിബത്തേരി ഡിപ്പോ വി ലെ ആർ പി സി 56 നമ്പർ സൂപ്പർഫാസ്റ്റ് ബസ് മാരിയമ്മൻ ക്ഷേത്രത്തിന് സമീപം വച്ച് എറിഞ്ഞുതകർത്തു.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പൊലീസ് അകമ്പടിയിൽ കോൺവോയ് ആയി മറ്റ് മൂന്ന് കെ എസ് ആർ ടി സി ബസുകൾക്കൊപ്പമാണ് തകർക്കപ്പെട്ട ബസും എത്തിയത്.മാരിയമ്മൻ ക്ഷേത്ര പരിസരത്ത് തുറന്നു പ്രവർത്തിച്ച മോേ ജൊബേക്കറി അടിച്ചു തകർത്തു.
ബേക്കറിയിലേക്ക് പെട്രോൾബോംബ് എറിഞ്ഞെങ്കിലും പൊട്ടാത്തതിനാൽ കൂടുതൽ അപായം ഒഴിവായി. പകൽ 11നാണ് ബേക്കറിക്ക് നേരെ നടന്ന അക്രമം. പുൽപ്പള്ളിയിൽ തുറന്നു പ്രവർത്തിച്ച തുണിക്കട അടിച്ചു തകർത്തു.ഇരു സംഭവങ്ങളിലുമായി പത്തോളം പേരെ ബത്തേരിയിലുംപുൽപ്പള്ളിയിലും പൊലീസ് കസ്റ്റഡിയിലെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2BUUtUp
via IFTTT
No comments:
Post a Comment