തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നു

തിരുവനന്തപുരം > കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിന് കടുത്ത വിയോജിപ്പാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. വിമാനത്താവളം കയ്യൊഴിയാനാണ് കേന്ദ്രം തീരുമാനിക്കുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടുപോവുകയാണ്. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ നിന്ന് ബിഡ് ക്ഷണിച്ചിരിക്കുകയാണ്.

സംസ്ഥാനം നല്‍കിയ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായത്. സംസ്ഥാനം നല്‍കിയ ഭൂമിയുടെ വില ഓഹരിമൂലധനമായി മാറ്റാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

വിമാനത്താവളം കൈമാറുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമി കൈമാറാന്‍ സാധ്യമാണോ എന്ന ഗൗരവമായ നിയമപ്രശ്‌നവും ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിമാനത്താവള വികസനത്തിന് എല്ലാവിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതിനിടയിലാണ് സ്വകാര്യവല്‍ക്കരണ തീരുമാനം വന്നത്. വികസനത്തിന് 18 ഏക്കര്‍ കൂടി സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയുമാണ്.

ഒരുകാരണവശാലും വിമാനത്താവളം സ്വകാര്യമേഖലയിലേയ്ക്ക് പോകരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിച്ച ബിഡില്‍ പങ്കെടുക്കുന്നതിന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

1. കണ്‍സോര്‍ഷ്യം രൂപീകരിച്ച് ബിഡില്‍ പങ്കെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ലീഗല്‍ കണ്‍സള്‍ട്ടന്റായി പ്രമുഖ ലീഗല്‍ കണ്‍സള്‍ട്ടന്റ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തെ നിയോഗിക്കാന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

2. ടെക്‌നിക്കല്‍ കം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിനെ ജനറല്‍ കണ്‍സള്‍ട്ടന്റായി നിയമിക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനും ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

സംസ്ഥാനം നല്‍കിയ ഭൂമി

വിമാനത്താവളം സ്ഥാപിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് നല്‍കിയ 257.9 ഏക്കറും പിന്നീട് കേരള സര്‍ക്കാര്‍ നല്‍കിയ 32.56 ഏക്കറും ഉള്‍പ്പെടെ 290.46 ഏക്കര്‍ ഭൂമി സംസ്ഥാനം സൗജന്യമായി നല്‍കിയിട്ടുണ്ട്. കൂടാതെ 18 ഏക്കര്‍ ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നു



from Kerala || Deshabhimani ​Online ​News http://bit.ly/2R9XkmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages