പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്, സനലിന്റ കുടുംബത്തിന് പത്ത്‌ലക്ഷം; മന്ത്രിസഭാ തീരുമാനങ്ങള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്, സനലിന്റ കുടുംബത്തിന് പത്ത്‌ലക്ഷം; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം > കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് പ്രവാസി കേരള ക്ഷേമ ആക്ടില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രവാസി കേരളീയരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നിക്ഷേപകര്‍ക്ക് പ്രതിമാസം ഡിവിഡന്റ് നല്‍കുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന കേരളീയര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കൈമാറുന്നതാണ്.

നെയ്യാറ്റിന്‍കര വില്ലേജിലെ ചേങ്കോട്ടുകോണം വീട്ടില്‍ മരണപ്പെട്ട സനലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. സനലിന് ഭാര്യ വിജിയും രണ്ടുമക്കളുമാണുളളത്.

ഹരിയാനയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ജവാന്‍ (3 എഞ്ചിനിയേഴ്‌സ് റെജിമെന്റ്) പി.കെ. പ്രദീപിന്റെ ഭാര്യ സി. സുജിതയ്ക്ക് പ്രത്യേക കേസായി പരിഗണിച്ച് മലപ്പുറം ജില്ലയില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ ഓഫീസറായി കേരള സര്‍വ്വകലാശാലാ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.ജെ. പ്രഭാഷിനെ നിയമിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ മുതല്‍ കുഴിവിള വരെയുളള റോഡിന് 'സതേണ്‍ എയര്‍ കമാന്റ് റോഡ്' എന്നും പുലയനാര്‍കോട്ട മുതല്‍ ശ്രീകാര്യം വരെയുളള റോഡിന് 'വ്യോമസേന റോഡ്' എന്നും പേരിടുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്ന് 2008 ഡിസംബര്‍ 31 വരെ എടുത്ത വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി 2019 ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചു.

ആലപ്പുഴ ജില്ലയിലെ ആല, പുളിയൂര്‍, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്‍മണി എന്നീ പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിക്കും വേണ്ടിയുളള സമഗ്രകുടിവെള്ള പദ്ധതി കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി നടപ്പാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. 200 കോടി രൂപയാണ് പദ്ധതി ചെലവ്.

കോട്ടയം ഗവണ്‍മെന്റ് കോളേജിലെ കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വകുപ്പില്‍ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഓരോ തസ്‌തിക സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു.

വിയ്യൂര്‍, കണ്ണൂര്‍, ചീമേനി ജയില്‍ വളപ്പുകളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതിന് ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി നിബന്ധനകള്‍ക്ക് വിധേയമായാണ് ഭൂമി കൈമാറുക.

ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ മാസ വേതനം 1,20,000 രൂപയായും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ വേതനം 1,10,000 രൂപയായും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ വേതനം 1,00,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

പുതുതായി ആരംഭിക്കുന്ന കുന്നമംഗലം സബ് ട്രഷറിയില്‍ സബ് ട്രഷറി ഓഫീസറുടെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും സെലക്ഷന്‍ ഗ്രേഡ് അക്കൗണ്ടന്റിന്റെയും ഓഫീസ് അറ്റന്‍ഡന്റിന്റെയും ഓരോ തസ്തികയും അക്കൗണ്ടന്റിന്റെ രണ്ടു തസ്‌തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 



from Kerala || Deshabhimani ​Online ​News http://bit.ly/2Trd9lT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages