അനാവശ്യ ഹർത്താലുകൾ; ശിക്ഷ ജീവപര്യന്തംവരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

അനാവശ്യ ഹർത്താലുകൾ; ശിക്ഷ ജീവപര്യന്തംവരെ

തിരുവനന്തപുരം > ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് ഏതു കാര്യത്തിനും ജനജീവിതത്തെ ബാധിക്കുന്ന രീതിയിൽ ഹർത്താൽ പ്രഖ്യാപിക്കുന്ന സ്ഥിതിയിൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിലുള്ളത‌് ശക്തമായ ശിക്ഷയും നഷ‌്ടപരിഹാരവും. സംസ്ഥാനത്ത് വിവിധ സന്ദർഭങ്ങളിൽ വിവിധ രാഷ‌്ട്രീയ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്യാറുണ്ട്. ഒരു പ്രശ്നത്തിൽ അവസാനത്തെ സമരരൂപമെന്ന നിലയിലാണ് ഹർത്താലിനെ കണ്ടിരുന്നത്. ഇതിന് വ്യത്യസ‌്തമായി ശബരിമല മണ്ഡല–-മകരവിളക്ക‌് സീസണിൽ ബിജെപിയും സംഘപരിവാറുമടക്കം നിരവധി ഹർത്താൽ പ്രഖ്യാപിക്കുകയും വൻതോതിൽ അക്രമസംഭവങ്ങൾ ഉണ്ടാകുകയും ചെയ‌്തിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നതിനും അക്രമം നടത്തുന്നതിനും എതിരെ സർക്കാർ ഓർഡിനൻസ്‌ കൊണ്ടുവന്നത്‌.

നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ പിഴയോടുകൂടി 5 വർഷം വരെ തടവുശിക്ഷ നൽകുന്നതിന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. സ്‌ഫോടനം, തീ എന്നിവയ്‌ക്ക്‌ കാരണമാകുന്ന വസ്‌തുക്കൾ ഉപയോഗിച്ച് നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ജീവപര്യന്തമോ, 10 വർഷംവരെ തടവും പിഴയുമോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയുമുണ്ട്. ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നതും ചില പ്രത്യേക വിഭാഗത്തിന്റെ സ്വകാര്യ സ്വത്തുകൾ ആസൂത്രിതമായി ആക്രമിച്ച് നശിപ്പിക്കുന്നതും അടക്കമുള്ള സംഭവങ്ങൾ ഉണ്ടായി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗ്ഗീയ സംഘർഷത്തിന് ഇട നൽകുന്ന വിധത്തിലുള്ള പ്രചാരണങ്ങളും ഹർത്താലിന്റെ ഭാഗമായി നടത്തി. ഇത് ഫലപ്രദമായി നേരിടാനാണ‌് സ്വകാര്യ മുതലുകൾ നശിപ്പിക്കുന്നത് തടയാനായി സർക്കാർ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിച്ചത‌്. 2019 ജനുവരി എട്ടിന് നിലവിൽ വന്ന "The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019" പ്രകാരം വർഗീയ കലാപങ്ങൾ, മത സാമൂഹ്യ- രാഷ‌്ട്രീയ സംഘടനകൾ സംഘടിപ്പിക്കുന്ന ഹർത്താൽ, ബന്ദ്, പ്രകടനങ്ങൾ, മാർച്ച്, ജാഥ, റോഡ് ഗതാഗതം സ‌്തംഭിപ്പിക്കൽ എന്നീ സമരങ്ങൾ അക്രമാസക്തമാവുകയും അതുമൂലം സ്വകാര്യ മുതലുകൾക്കുണ്ടാകുന്ന നാശത്തിന് നഷ‌്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്.

ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന് കേൾക്കാനുള്ള അവസരം നൽകുക, നശിപ്പിക്കപ്പെട്ട മുതൽ സംബന്ധിച്ച മൂല്യം സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നിർണ്ണയിക്കുകയും ആ തുകയുടെ പകുതി സെക്യൂരിറ്റിയായി കോടതിയിൽ കെട്ടിവയ‌്ക്കുക. ഇവ ചെയ്യാത്തപക്ഷം ജാമ്യം ലഭിക്കില്ല എന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2UmQmYS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages