ബിജെപിയുടെ സ്ത്രീവിരുദ്ധ ഹര്‍ത്താല്‍: അക്രമത്തിനു പിടിയിലായത് 4162 ബിജെപിക്കാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ബിജെപിയുടെ സ്ത്രീവിരുദ്ധ ഹര്‍ത്താല്‍: അക്രമത്തിനു പിടിയിലായത് 4162 ബിജെപിക്കാര്‍

തിരുവനന്തപുരം> സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് ഡിസംബര്‍ മൂന്നിലെ ഹർത്താലിൽ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 772 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേസുകളിൽ 4163 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ 1021 പേരെ റിമാന്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവരില്‍ 458 പേര്‍ ഇപ്പോഴും ജയിലിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് പാലക്കാട് ജില്ലയിലാണ്. 688 പേര്‍ ഇവിടെ പിടിയിലായി.

എം മുകേഷ്,എം സ്വരാജ്, കെ ആന്‍സലന്‍,എസ് രാജേന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഹർത്താലിന്റെ ഭാഗമായി നടന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്സുകളിൽ ശരിയായ അന്വേഷണം ഉറപ്പു വരുത്തുന്നതിനും, പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും പൊതുമുതലിനും സ്വകാര്യസ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ഉത്തരവാദികളായ പ്രതികളിൽ നിന്നും ഈടാക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പൊതുമുതല്‍ നശീകരണ നിയമം  ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ്സുകൾ രജിസ്റ്റർ ചെയ്തു.

ജനങ്ങളുടെ സ്വൈര്യജീവിതം അട്ടിമറിക്കുകയും പൊതുമുതലും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് 112 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ താഴെ:

 

 


 



from Kerala || Deshabhimani ​Online ​News http://bit.ly/2sOZMAB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages