തിരുവനന്തപുരം > തിരുവനന്തപുരം ഗവ.ലോ കോളേജില്‍ യൂണിയന്‍ പിടിക്കാന്‍ ഇത്തവണ നേരിട്ടിറങ്ങിയത് ശശി തരൂര്‍ എംപിയും ചാണ്ടി ഉമ്മനും. എസ്എഫ്‌ഐ നേരിടാന്‍ എബിവിപി, എംഎസ്എഫ്, എസ്‌ഐഒ, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളെയും കെഎസ്‌യു കൂടെക്കൂട്ടി നോക്കി. പക്ഷേ ഒന്നിനും ഫലമുണ്ടായില്ല. അവിശുദ്ധ കൂട്ടുകെട്ടിനെ നിലംപരിശാക്കി തുടര്‍ച്ചയായ 18-ാം വര്‍ഷവും എസ്എഫ്‌ഐ ലോ കോളേജില്‍ വിജയക്കൊടി പാറിച്ചു.
ആകെ തെരഞ്ഞെടുപ്പ് നടന്ന 17 സീറ്റില്‍ 16ലും എസ്എസ്ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജനറല്‍ സീറ്റുകളില്‍ ഏഴില്‍ ഏഴും എസ്എഫ്ഐ നേടി. കെഎസ്‌യുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്‌തത് ശശി തരൂര്‍ ആയിരുന്നു. ചാണ്ടി ഉമ്മനായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ചുമതല വഹിച്ചത്.
വ്യാപകമായ രീതിയില്‍ മുമ്പൊന്നും കാണാത്ത നിലയില്‍ പണം ചെലവഴിച്ചായിരുന്നു അവിശുദ്ധ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍. ആകെ പോള്‍ ചെയ്‌ത 624 വോട്ടില്‍ ഓരോ ജനറല്‍ സീറ്റിലും 400ല്‍ അധികം വോട്ടുകള്‍ നേടിയാണ് എസ്എഫ്ഐ സാരഥികള്‍ വിജയിച്ചത്.

വിജയികള്‍: ചെയര്‍മാന്‍: അരവിന്ദ് ബാബു (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി), വൈസ് ചെയര്‍പേഴ്‌സണ്‍: അമ്മു വി നായര്‍ (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി). ജനറല്‍ സെക്രട്ടറി: അജിത് കുമാര്‍ (രണ്ടാംവര്‍ഷ ബിഎ എല്‍എല്‍ബി).
മാഗസിന്‍ എഡിറ്റര്‍: ആനന്ദ് സജി (രണ്ടാംവര്‍ഷ ബിഎ എല്‍എല്‍ബി). ആര്‍ട്സ് ക്ലബ് സെക്രട്ടറി: അഖില്‍ രാജ് ബി (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി). യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാര്‍ നിതിന്‍ ജെ ആര്‍ (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി), രോഹിണി (ഒന്നാംവര്‍ഷ എല്‍എല്‍ബി). വനിതാ പ്രതിനിധികള്‍: ഗായത്രി (മൂന്നാം വര്‍ഷ ബിഎ എല്‍എല്‍ബി), ശാന്തി ബി എസ് (രണ്ടാംവര്‍ഷ എല്‍എല്‍ബി).
from Kerala || Deshabhimani Online News http://bit.ly/2RPRW8K
via IFTTT
No comments:
Post a Comment