13,362 വീടുകൾ പുനർനിർമ്മിക്കും, 6,87,843 പേർക്ക്‌ ധനസഹായം നൽകി; സഹായങ്ങൾ തുടരും ‐ മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

13,362 വീടുകൾ പുനർനിർമ്മിക്കും, 6,87,843 പേർക്ക്‌ ധനസഹായം നൽകി; സഹായങ്ങൾ തുടരും ‐ മുഖ്യമന്ത്രി

തിരുവനന്തപുരം > പ്രളയദുരിതം അനുഭവിച്ചവർക്ക‌് കൃത്യമായ നഷ‌്ടപരിഹാരം സർക്കാർ നൽകിക്കൊണ്ടിരിക്കുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ നഷ‌്ടം കണക്കാക്കിയിട്ടുള്ളതിന‌് പുറമേ അർഹതയുള്ളവരുണ്ടെങ്കിൽ അവരേയും പരിഗണിക്കുക എന്നുള്ളതാണ‌് സർക്കാറിന്റെ സമീപനം. നിയമസഭയിൽ റീബിൾഡ്‌ കേരളയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ എംഎൽഎമാരായ വി ഡി സതീശൻ, റോജി എം ജോൺ, പി ടി തോമസ്‌, അനിൽ അക്കര എന്നിവരുടെ ചോദ്യത്തിന‌് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയത്തിൽ ദുരിതമനുവദിച്ച 6,87,843 പേർക്ക‌് അടിയന്തിര ധനസഹായമായ  10000 രൂപവീതം നൽകി. ഇതിൽ 77041 പേർ അപ്പീലുകൾ വഴി ധനസഹായത്തിന‌് അർഹരായവരാണ‌്. ഒക‌്ടോബർ മുതൽ -ഡിസംബർ വരെ 10,5838 കിറ്റുകൾ കുടുംബങ്ങൾക്ക‌് വിതരണം ചെയ‌്തു. ഇതിനായി 52,00054 ലക്ഷം രൂപ ചെലവായിട്ടുണ്ട‌്. ക്യാമ്പുകളിൽനിന്ന‌് വീടുകളിലേക്ക‌് പോയവർക്ക‌് കൊടുത്തതിന‌് പുറമേയാണിത‌്. കന്നുകാലികൾ നഷ‌്ടമായ 27,65 കർഷകർക്ക‌് 21.71 കോടിയുടെ ആനുകൂല്യങ്ങൾ നൽകി. 2,38,376 കർഷകർക്ക‌് ദുരന്തനിവാരണഫണ്ടിൽനിന്ന‌് 69.10 കോടി രൂപയുടെ സഹായം വിതരണംചെയ‌്തു. 2,24,210 കർഷകർക്ക‌് 110 കോടിയുടെ സഹായം ബഡ‌്ജറ്റിൽനിന്ന‌ും കാർഷികസഹായമായി നൽകി.

മഹാത്മാഗാന്ധി തൊഴിലുറപ്പ‌് പദ്ധതിയിൽ 60,996 പുതിയ തൊഴിൽകാർഡുകൾ വിതരണം ചെയ‌്തു. ഇതിലൂെടെ 4.93 കോടി അധിക തൊഴിൽദിനങ്ങൾ സഷ‌്ടിക്കാൻ കഴിഞ്ഞു. 559.19 ലക്ഷം രൂപ ഇതിലൂടെ വിതരണം ചെയ‌്തു. 94,891 പേർക്ക‌് 732.46 കോടി രൂപ പലിശയിതര വായ‌്പ കുടുംബശ്രീ വഴി വിതരണം ചെയ‌്തു. ഇതിന്റെ പലിശ സർക്കാരാണ‌് വഹിക്കുന്നത‌്.

പൂർണമായും തകർന്ന 13,362 വീടുകൾ ഉള്ളതായാണ‌് ഇതുവരെയുള്ള കണക്ക‌്. ഇതിൽ 9431 പേർക്ക‌് ആദ്യഗഡു വിതരണം ചെയ‌്ത‌് വീടിന്റെ പണി തുടങ്ങിയിട്ടുണ്ട‌്. ബാക്കിയുള്ളവ കെയർ ഹോം, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ ചെ‌യ‌്തിട്ടുണ്ട‌്. ഭാഗികമായി തകർന്ന വീടുകളെ 4 വിഭാഗങ്ങളായി തിരിച്ചാണ‌് നഷ‌്ടത്തിന്റെ തോത‌് കണക്കാക്കി ധനസഹായം വിതരണം ചെയ്യുന്നത്‌. ആദ്യ 2 വിഭാഗങ്ങൾക്ക‌് ധനസഹായം പൂർണമായി വിതരണം ചെയ‌്തിട്ടുണ്ട‌്. ബാക്കിയുള്ളവർക്ക‌് ഒന്നാംഗഡു നൽകി. 1,21,265 കുടുംബങ്ങൾക്ക‌് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട‌്. ഫെബ്രുവരി 15നകം ഇത‌് പൂർത്തിയാക്കും.വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച‌് 54,792 അപ്പീലുകളും പരാതികളുമായി അപേക്ഷകൾ ലഭിച്ചിട്ടുണ്ട‌്. ഇത‌് സമയബന്ധിതമായി പൂർത്തിയാക്കും. കേന്ദ്രസർക്കാരിന്റെ മാർഗരേഖയിലുള്ള ധനസഹായത്തേക്കാൾ വർദ്ധിച്ച തോതിലാണ‌് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത‌്. മുഖ്യമന്ത്രി പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2UkyZrG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages