തിരുവനന്തപുരം > അനാവശ്യമായ ഹര്‍ത്താലുകള്‍ ഒഴിവാക്കുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ഒന്നിനും കാത്തുനില്‍ക്കാതെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ കേരളത്തില്‍ പൊതുവികാരം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ആദ്യം സഭയ്‌ക്ക് പുറത്ത് ചര്‍ച്ച ചെയ്യാമെന്നും അതിനുശേഷം തീരുമാനമെടുക്കുന്നതാകും നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിസാരമായ കാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കേരളത്തിന് ദുഷ്‌പേരുണ്ടാക്കുകയാണ് ചിലര്‍. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാന്‍ അത്തരക്കാര്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമമാണ്. കേരളത്തിന്റെ പുരോഗതിയില്‍ യാതൊരുവിധത്തിലും ഭാഗമാകാത്തവരാണ് അവര്‍. അവര്‍ക്ക് കേരളം മുന്നോട്ട് പോകരുത് എന്ന് മാത്രമല്ല. പിന്നോട്ടടിപ്പിക്കാനാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്, മഞ്ചേശ്വരം ഭാഗത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സമൂഹത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വര്‍ഗീയ സംഘര്‍ഷത്തിലൂടെ മറ്റു സ്ഥലങ്ങളില്‍ ലാഭം നേടിയ ആളുകള്‍ ഒരു ശ്രമം ഇവിടേയും നടത്തി നോക്കുകയാണ്. പൊലീസിനൊപ്പം ജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2S6hjTj
via IFTTT
No comments:
Post a Comment