സംഘപരിവാർ തകർത്ത "പളനിയപ്പന്റെ ചായക്കട" വീണ്ടും തുറന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

സംഘപരിവാർ തകർത്ത "പളനിയപ്പന്റെ ചായക്കട" വീണ്ടും തുറന്നു

മാവേലിക്കര > വനിതാ മതിലിൽ ഭാര്യയെ പങ്കെടുപ്പിച്ചതിന്റെ പേരിൽ ആർഎസ്എസുകാർ തല്ലിത്തകർത്ത കണ്ടിയൂർ കുരുവിക്കാട് ഉണ്ണിഭവനത്തിൽ പളനിയപ്പന്റെ ബുദ്ധ ജങ്ഷനിലെ ചായക്കട വീണ്ടും തുറന്നു. കേരള വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമ്മിച്ചു നൽകിയ ചായക്കട ആർ രാജേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ പരാമർശിച്ച "പളനിയപ്പന്റെ ചായക്കട" എന്ന പേരാണ് നവീകരിച്ച കടയ്‌ക്ക്‌ നൽകിയത്.

സംഘപരിവാറുകാർ തകർത്ത പളനിയപ്പന്റെ കട

വനിതാ മതിലിന്റെ പിറ്റേന്ന് മാവേലിക്കരയിൽ ആർഎസ്എസ് നടത്തിയ അപ്രഖ്യാപിത ഹർത്താലിനിടയിലാണ് അമ്പതോളം വരുന്ന ആർഎസ്എസ് ഗുണ്ടാസംഘം പളനിയപ്പന്റെ കട അടിച്ചു തകർത്തത്. സംഭവസമയത്ത് കടയിലുണ്ടായിരുന്ന പളനിയപ്പന്റെ ഭാര്യ സുശീലയെയും ഒരു കാലില്ലാത്ത ഭിന്നശേഷിക്കാരനായ മകൻ ജയപ്രകാശിനെയും ഇവർ ക്രൂരമായി ആക്രമിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് വീടും സമ്പാദ്യവും വെള്ളത്തിൽ മുങ്ങിയ ഈ കുടുംബം ഉപജീവന മാർഗ്ഗമായ ചായക്കട വീണ്ടും തുറന്ന്, ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ആക്രമണമുണ്ടായത്.

 

സിപിഐ എം മാവേലിക്കര ഏരിയാ സെക്രട്ടറി കെ മധുസൂദനൻ, മാവേലിക്കര നഗരസഭാധ്യക്ഷ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ്,  ജി ജയകുമാർ, കെ അജയൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാർ, ഏരിയാ സെക്രട്ടറി അഡ്വ. ആർ ശ്രീനാഥ്, അഡ്വ. നവീൻ മാത്യു ഡേവിഡ്,  കെവിവിഎസ് ഏരിയാ സെക്രട്ടറി എസ് ശരത്, രാജീവ്, ദേവരാജൻ, അഡ്വ. എൻ റുബീരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവാസി മലയാളിയായ ഫ്രാൻസിസ് കാവനാട് സ്പോൺസർ ചെയ്ത 50,000 രൂപ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ രാഘവൻ പളനിയപ്പന്റെ കുടുംബത്തിന് ആശുപത്രിയിൽ വച്ച് കൈ മാറിയിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2RmuYB0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages