വാറ്റ‌് കുടിശ്ശികയും പിഴയും പിരിക്കാം: ​ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

വാറ്റ‌് കുടിശ്ശികയും പിഴയും പിരിക്കാം: ​ഹൈക്കോടതി


ജിഎസ്ടി നിലവില്‍ വന്നെങ്കിലും വാറ്റ് കുടിശികയും പിഴയും നികുതി വകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി. ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും നികുതി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹർജികള്‍ ഹൈക്കോടതി തള്ളി. ഇതോടെ സംസ്ഥാന സർക്കാരിന് 2,000 കോടിയോളം രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാകും. സംസ്ഥാന ചരക്കുസേവനനികുതി നിയമത്തിലെ 173, 174 വകുപ്പുകഭരണഘടനാപരമാണെന്നും കേരള മൂല്യവർധിത നികുതി (വാറ്റ്) നിയമപ്രകാരമുള്ള നടപടികൾ തുടരുന്നതിൽ തെറ്റില്ലെ

ന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദമ ശേഷാദ്രി നായ്ഡു ഹർജികൾ തള്ളിയത്. 2011-- മുതൽ അടയ‌്ക്കേണ്ട നികുതി കുടിശികയും പിഴയും അടയ‌്ക്കാത്ത മറ്റു സ്ഥാപനങ്ങൾക്കെതിരെയും നികുതിവകുപ്പ് നടപടി ആരംഭിച്ചിരുന്നു. 13,000 കോടി രൂപ ഇവരിൽനിന്ന‌് പിരിഞ്ഞുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെെക്കോടതിവിധി ഈ നടപടികളെ സഹായിക്കും.

ജിഎസ്ടി നിലവിൽ വന്നതുകൊണ്ടുമാത്രം വാറ്റ് പ്രകാരമുള്ള നികുതി കുടിശികയിൽനിന്ന് ആർക്കും ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ കെ രവീന്ദ്രനാഥ്, സ്പെഷ്യൽ ഗവ.പ്ലീഡർ(ടാക്സ്) സി ഇ ഉണ്ണിക്കൃഷ്ണൻ, ഗവ. പ്ലീഡർ ഡോ. തുഷാര ജെയിംസ് എന്നിവർ വാദിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയാണ് നികുതിനിർണയം, പിഴ ഈടാക്കൽ തുടങ്ങിയ നടപടികൾ  നികുതിവകുപ്പ് സ്വീകരിച്ചത്. അതിനാൽ നികുതിയും പിഴയും അടയ‌്ക്കാൻ  വ്യാപാരികൾ ബാധ്യസ്ഥരുമാണെന്നും സർക്കാർ  വാദിച്ചു.  ഒരുവർഷമെന്ന സമയപരിധി അവസാനിച്ചതിനാൽ വാറ്റ് പ്രകാരം നികുതി പിരിക്കാൻ കഴിയില്ലെന്ന വാദം ശരിയല്ലെന്നും ഹെെക്കോടതി വ്യക്തമാക്കി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2RsrwtP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages