കളമശേരിയിൽ സംയോജിത സ‌്റ്റാർട്ട‌പ്പ‌് സമുച്ചയം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

കളമശേരിയിൽ സംയോജിത സ‌്റ്റാർട്ട‌പ്പ‌് സമുച്ചയം


കൊച്ചി
കളമശേരിയിൽ ഞായറാഴ‌്ച പകൽ 11ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യുന്ന സംയോജിത സ‌്റ്റാർട്ട‌പ്പ‌് സമുച്ചയം കേരളത്തിന്റെ സംരംഭകത്വ വികസനമുന്നേറ്റത്തിലെ നാഴികക്കല്ലാകും. കേരള സ്റ്റാർട്ടപ്പ‌് മിഷന്റെ  ടെക‌്നോളജി ഇന്നവേഷൻ സോണിൽ (ടിസ്) അന്തർദേശീയ നിലവാരത്തിൽ 1.80 ലക്ഷം ചതുരശ്രയടിയിൽ നിർമിച്ച സമുച്ചയം രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ‌്റ്റാർട്ട‌പ്പ‌് സമുച്ചയമാണ‌്. സംസ്ഥാനത്ത് നൂതനാശയങ്ങൾക്കും സംരംഭകത്വത്തിനും പരമാവധി ശക്തി പകരുക എന്ന ലക്ഷ്യത്തോടെയാണ‌് സമുച്ചയം സ്ഥാപിച്ചത‌്.

വികസനപദ്ധതികൾ പൂർത്തിയാകുന്നതോടെ അഞ്ചുലക്ഷത്തോളം ചുതുരശ്രയടി നിർമാണമേഖലയുമായി രാജ്യത്തെ  സ്റ്റാർട്ടപ്പുകൾക്ക് സംരംഭക പരീക്ഷണത്തിനും പ്രവർത്തനത്തിനും ഉപജീവനത്തിനും വേണ്ടി സമർപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വർക്ക്- ലീവ്-‌പ്ലേ മേഖലയായി ഇതു മാറും.
കെഎസ്‌യുഎമ്മിന്റെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക‌്‌നോളജി ആൻഡ് മാനേജ്മെന്റ‌് (ഐഐഐടിഎം-കെ) സ്ഥാപിച്ച മേക്കർ വില്ലേജ്, ഹാർഡ‌്‌വെയർ സ്റ്റാർട്ടപ്പുകൾക്കായുള്ള ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആക്സിലറേറ്ററായ ബ്രിങ്ക്, ക്യാൻസർ ചികിത്സയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായുള്ള ഇൻകുബേറ്ററായ ബ്രിക്, കെഎസ‌്‌യുഎം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക‌്നോളജി (ആർജിസിബി)യുടെ സഹകരണത്തോടെ രൂപീകരിച്ച ബയോടെക് സ്റ്റാർട്ടപ്പായ ബയോനെസ്റ്റ്, യൂണിറ്റി, സേറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ ചേർന്ന് രൂപംനൽകിയ മികവിന്റെ കേന്ദ്രങ്ങൾ എന്നിവയാണ് പുതിയ സമുച്ചയത്തിൽ പ്രവർത്തിക്കുക.
സ്റ്റാർട്ടപ്പുകളുടെ വികസനത്തിന് ഉന്നതനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യം പ്രദാനം ചെയ്യാൻ 13.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ടിസിൽ സ്റ്റാർട്ടപ്പ‌് മേഖലയിലെ വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളായ  ഇൻകുബേറ്ററുകളും ആക്സിലറേറ്ററുകളും പുത്തൻ സാങ്കേതികവിദ്യകളുടെ മേഖലയിലുള്ള മികവിന്റെ കേന്ദ്രങ്ങളും പ്രവർത്തിക്കും. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും വികസനത്തിനുമാവശ്യമായ പിന്തുണ ഈ സ്ഥാപനങ്ങൾ നൽകും.

വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ള നൂറോളം സ്റ്റാർട്ടപ്പുകൾ മൂന്ന് ഇൻകുബേറ്ററുകളിലായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.  മേക്കർ വില്ലേജിൽ ആരംഭിച്ച ഇലക്ട്രോണിക്സ് ഇൻകുബേറ്ററിൽ ഇലക്ട്രോണിക് ഹാർഡ് വെയർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 65 സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ  സഹായവും ഇതിനുണ്ട്.
ബയോനെസ്റ്റിൽ ബയോടെക‌്നോളജിയിലും അനുബന്ധമേഖലയിലും ഗവേഷണങ്ങൾ നടത്തുന്ന 20 കമ്പനികൾ പ്രവർത്തിക്കുന്നു. 

ബയോടെക‌്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെയും കേന്ദ്ര സർക്കാരിന്റെ ബയോടെക് വകുപ്പിന്റെയും സാമ്പത്തിക സഹായം ബയോനെസ്റ്റിനുണ്ട്. വളർച്ചയുടെ ഉയർന്ന ഘട്ടത്തിലേക്ക് കടക്കുന്ന (സ്കെയിൽ അപ്) സ്റ്റാർട്ടപ്പുകൾക്കായി ഇവിടെ 10,000 ചതുരശ്രയടിയിൽ  സജ്ജീകരിച്ചിട്ടുള്ള പൊതു ഉദ്ദേശ ഇൻകുബേറ്ററിൽ ഇരുപതിലധികം കമ്പനികൾ പ്രവർത്തിക്കുന്നു.
ടിസിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ‌് കമ്പനികൾ കഴിഞ്ഞ 12 മാസത്തെ പ്രവർത്തനങ്ങളിലൂടെ പേറ്റന്റിനായി 30 അപേക്ഷകൾ സമർപ്പിച്ച്   രാജ്യത്തെ ഏറ്റവും വലിയ  ബൗദ്ധിക സ്വത്ത് അധിഷ്ഠിത ഇൻകുബേഷൻ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.അമേരിക്കയിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി  സഹകരിച്ച് സ്ഥാപിച്ചിട്ടുള്ള ഫാബ് ലാബ്,  മേക്കർ വില്ലേജിന് പുറത്തു പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി ബൃഹത്തായ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ‌് സൗകര്യവും (ഇഎസ്ഡിഎം) ടിസിലുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2CfkKgp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages