ശബരിമല>തിരുവാഭരണ ഘോഷയാത്രാസംഘത്തിൽ നുഴഞ്ഞുകയറി സന്നിധാനത്തെത്തി കലാപമുണ്ടാക്കാൻ സംഘപരിവാർ ആഹ്വാനം. ഇതു സംബന്ധിച്ച‌് ആർഎസ‌്എസ‌്, ബിജെപി വാട്ട‌്സ‌് ആപ്പ‌് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചാരണം നടക്കുന്നു. കലാപമുണ്ടാക്കി തീർഥാടനത്തെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ‌് ശനിയാഴ‌്ച തിരുവാഭരണ ഘോഷയാത്രയെ ലക്ഷ്യം വെക്കുന്നത‌്.
പൊലീസ‌് രഹസ്യാന്വേഷണ വിഭാഗത്തിന‌് ഇതു സംബന്ധിച്ച‌് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട‌്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ തിരുവാഭരണ ഘോഷയാത്രയുടെ ഭാഗമാകരുതെന്ന‌് പത്തനംതിട്ട ജില്ലാ പൊലീസ‌് മേധാവി ടി നാരായണൻ ദേവസ്വം ബോർഡ‌് കമീഷണർ, അസിസ‌്റ്റന്റ‌് കമീഷണർ എന്നിവർക്ക‌് നിർദ്ദേശം നൽകിയത‌് ഈ സാഹചര്യത്തിലാണ‌്.
സ‌്ത്രീപ്രവേശനത്തിനെതിരെ സന്നിധാനത്ത‌് കലാപത്തിനു ശ്രമിച്ചവർക്കും തുടർ ഹർത്താലുകളിൽ അക്രമം അഴിച്ചുവിട്ടവർക്കും ഘോഷയാത്രയിൽ പങ്കെടുക്കാനാകില്ല. പതിവായി തിരുവാഭരണത്തിന‌് അകമ്പടിയായി സന്നിധാനത്ത‌് എത്തുന്ന പലരും ഇതുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയാണ‌്. ഇവർ സന്നിധാനത്ത‌് പ്രവേശിക്കുന്നത‌് കോടതി ഉൾപ്പെടെ വിലക്കിയിട്ടുമുണ്ട‌്.
എന്നാൽ തിരുവാഭരണ പേടകവാഹക സംഘത്തിന്റെയും പല്ലക്കു വാഹക സംഘത്തിന്റെയും രാജപ്രതിനിക്കൊപ്പം പോകുന്ന പ്രതിനിധികളുടെയും ഉത്തരവാദിത്വം കൊട്ടാരത്തിനാണെന്ന‌് കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ‌് പി ജി ശശികുമാർ വർമ പറയുന്നു.
ശബരിമലയിൽ കലാപം ഉണ്ടാക്കാനുള്ള അവസാന അവസരമായാണ‌് സംഘപരിവാർ ഘോഷയാത്രയെ കാണുന്നത‌്. നാമജപ പ്രതിഷേധമെന്ന പേരിൽ അക്രമത്തിന‌് ശ്രമിച്ചത‌് പൊലീസ‌് നിർവീര്യമാക്കിയിരുന്നു. കെ സുരേന്ദ്രൻ, കെ പി ശശികല എന്നിവർ നേരിട്ടിറങ്ങിയെങ്കിലും കലാപശ്രമങ്ങൾ വിജയിച്ചില്ല. സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന സമരം മുന്നോട്ടുകൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ‌്.
തുടർ ഹർത്താലുകൾ പ്രഖ്യാപിച്ച‌് വ്യാപകമായി അക്രമം അഴിച്ചുവിട്ടത‌് കൂടെ നിൽക്കുന്നവരെപോലും സംഘപരിവാറിൽനിന്ന‌് അകറ്റി. ശബരിമല വിജയ ദിവസമായി ജനുവരി 15 സംഘപരിവാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കലാപവും സമരവും പരാജയപ്പെട്ടതോടെ നേരത്തെ നിശ‌്ചയിച് വിജയാഘോഷത്തെക്കുറിച്ച‌് അവർ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2SPvlpv
via IFTTT
No comments:
Post a Comment