ആലപ്പാട‌് ഖനനവുമായി ബന്ധപ്പെട്ട‌് നാട്ടുകാർക്ക‌് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന‌് പരിശോധിക്കുമെന്ന‌് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ ഐആർഇ ആണ‌് അവിടെ ഖനനം നടത്തുന്നത‌്. ഖനനം നടത്തിയതിൽ പ്രത്യേകിച്ച‌് പരാതിയുണ്ടാകേണ്ട കാര്യം കാണുന്നില്ല.
കരിമണൽ പ്രകൃതി നൽകുന്ന വൻ സമ്പത്താണ‌്. കേരളത്തിൽ കൊല്ലം നീണ്ടകര മുതൽ കായംകുളം വരെയുള്ള പ്രദേശങ്ങളിൽ കടൽ നൽകുന്ന നിധിയാണ‌് കരിമണൽ. ഇതിന്റെ ചെറിയ ശതമാനം മാത്രമേ ശേഖരിക്കാനാകുന്നുള്ളൂ. മുഴുവൻ ശേഖരിക്കാനായാൽ കേരളം സാമ്പത്തികമായി വളരെ മെച്ചപ്പെടും. ഖനനത്തിൽ അശാസ‌്ത്രീയത എന്താണെന്ന‌് പരിശോധിക്കും. അശാസ‌്ത്രീയമായി ഒന്നും ചെയ്യാൻ പാടില്ല. ശാസ‌്ത്രീയമായി തന്നെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നാട്ടുകാർ ഖനനം നിർത്തിവക്കാൻ ആവശ്യപ്പെടുന്നതായി മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ‘നാട്ടുകാർ തന്നെയാണോ പറയുന്നതെന്ന‌് പരിശോധിക്കൂവെന്നും’ ഇ പി ചോദിച്ചു.
from Kerala || Deshabhimani Online News http://bit.ly/2CdAlNs
via IFTTT
No comments:
Post a Comment