സ്വന്തംലേഖകൻ
സാങ്കേതികരംഗത്ത‌് ഉന്നതവിദ്യാഭ്യാസം നേടിയ പൊലീസുകാരുടെ അറിവും കഴിവും ഇനി ഹൈടെക‌്മേഖലയിൽ വിനിയോഗിക്കും. ആദ്യപടിയായി എംടെക‌്, ബിടെക‌്, ബിഇ, എംസിഎ, എംഎസ‌്സി കംപ്യൂട്ടർ തുടങ്ങിയ ബിരുദമുള്ള 74 പൊലീസുകാരെ വിവിധ ജില്ലകളിലെ സൈബർസെൽ, സോഷ്യൽ മീഡിയസെൽ, സൈബർ ഡോം, ഐടി സെൽ, മോട്ടോർ ട്രാൻസ‌്പോർട്ട‌് എന്നിവിടങ്ങളിൽ നിയമിച്ചു. വർഷങ്ങളോളം പഠിച്ചിട്ടും അറിവ‌് പ്രയോഗിക്കാൻ അവസരമില്ലാതെ ബറ്റാലിയനുകളിൽ കഴിയേണ്ടിവന്നവർക്കാണ‌് യോഗ്യതയ‌്ക്കനുസരിച്ചുള്ള നിയമനമായത‌്. നിലവിൽ ഉന്നത വിദ്യാഭ്യാസമുള്ളവരുടെ കണക്കെടുപ്പ‌് നേരത്തെ നടത്തിയിരുന്നു. പുതുതായി സർവീസിൽ കയറുന്നവരിൽ ഭൂരിപക്ഷവും എൻജിനിയറിങ‌് ബിരുദമടക്കമുള്ളവരാണ‌്. പൊലീസിൽ സൈബർ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവരെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ തിരുവനന്തപുരത്തുമാത്രമുള്ള സൈബർ ഡോം കോഴിക്കോടും കൊച്ചിയിലും ആരംഭിക്കുന്നുണ്ട‌്. ഇവിടേക്കും കംപ്യൂട്ടർ വൈദഗ‌്ധ്യമുള്ളവരെ നിയമിച്ചു. ആദ്യമായാണ‌് സാങ്കേതിക വിദ്യാഭ്യാസയോഗ്യതയുള്ള പൊലീസുകാരെ കണ്ടെത്തി അർഹതയുള്ള സ്ഥാനത്ത‌് കൂട്ടമായി നിയമിക്കുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2CjSMju
via IFTTT
No comments:
Post a Comment