കല്ലാച്ചി ജ്വല്ലറി കവർച്ച : 3 അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

കല്ലാച്ചി ജ്വല്ലറി കവർച്ച : 3 അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ


നാദാപുരം
കല്ലാച്ചി മാർക്കറ്റ് റോഡിലെ റിൻസി ജ്വല്ലറി കുത്തിത്തുറന്ന‌് വൻകവർച്ച നടത്തിയ മൂന്ന‌് അന്തർസംസ്ഥാന മോഷണ സംഘം അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പാക്കം സ്വദേശി അഞ്ചാംപുലി (52), വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31), മധുര ജില്ലയിലെ പുതൂർ സ്വദേശി സൂര്യ (22) എന്നിവരെയാണ് നാദാപുരം എസ്ഐ എൻ പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറം വളാഞ്ചേരിയിൽനിന്നാണ് പ്രതികളെ പിടികൂടിയത്.

2018 ഡിസംബർ നാലിനാണ് ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുറന്ന് ഒന്നേമുക്കാൽ കിലോ സ്വർണവും ആറ് കിലോ സ്വർണാഭരണവും മൂന്നര ലക്ഷം രൂപയും കവർന്നത്.  മൊബൈൽ ഫോൺ ഉപയോഗിക്കാതെ വിദഗ‌്ധമായാണ് പ്രതികൾ മോഷണം നടത്തി കടന്നത്. മോഷണത്തിനുശേഷം കല്ലാച്ചി പയന്തോങ്ങിൽനിന്ന‌് ബസ്സിൽ വടകരയിലെത്തിയശേഷം ട്രെയിനിൽ മലപ്പുറത്തേക്ക് കടക്കുകയായിരുന്നു. തൃശൂർ ജില്ലയിലെ ഒല്ലൂരിലെ അന്ന, ആത്മിക ജ്വല്ലറികളിൽനിന്ന് അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 5,85,000 രൂപയും കവർന്ന കേസിലും മലപ്പുറം പുളിക്കലിലെ എസ്എം ജ്വല്ലറി കുത്തിത്തുറന്ന് 350 ഗ്രാം സ്വർണാഭരണം കവർന്ന കേസിലും പ്രതികളാണ് അറസ്റ്റിലായവർ.

2008 ഒക്ടോബറിൽ കണ്ണൂർ പൊന്ന്യം സർവീസ് സഹകരണ ബാങ്ക് കുത്തിത്തുറന്ന് 24 കിലോ സ്വർണം മോഷ്ടിച്ച കേസിലെ മുഖ്യ പ്രതിയാണ് സംഘത്തലവൻ അഞ്ചാംപുലി. കോഴിക്കോട്  ചേളന്നൂരിലെ കുമാരസ്വാമി ജ്വല്ലറിയിൽ മോഷണം നടത്താനുള്ള നീക്കത്തിനിടെയാണ‌്  സംഘം പിടിയിലായത്. കൂട്ടുപ്രതികളെക്കുറിച്ച‌് വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും റൂറൽ  ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2RmiwGl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages