തിരുവനന്തപുരം> ഒരു ഒളിമ്പിക്‌സ് മെഡല്‍, അതാണ് വളര്‍ന്നുവരുന്ന ഓരോ കായിക താരവും സ്വപ്നം കാണുന്നത്. ഒളിമ്പിക്‌സ് ദിനങ്ങളില്‍ കായിക കേരളം ചര്‍ച്ച ചെയ്യുന്ന മെഡല്‍ സ്വപ്നങ്ങളിലക്ക് കായിക താരങ്ങളെ സജ്ജമാക്കാന്‍ തയ്യാറെടുക്കുകയാണ് കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലും. 'ഓപ്പറേഷന്‍ ഒളിമ്പ്യ' എന്ന വിദഗ്ധ പരിശീലന പരിപാടിക്ക് സംസ്ഥാനത്ത് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ പരിശീലകരുടെ സേവനം കൂടി ലഭ്യമാക്കി കായിക താരങ്ങളെ അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.
അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, സൈക്‌ളിംഗ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, റസ്ലിംഗ്, ബാഡ്മിന്റണ്‍, കനോയിംഗ് കയാക്കിംഗ്, ഫെന്‍സിംഗ്, റോവിംഗ്, ആര്‍ച്ചറി എന്നീ 11 കായിക ഇനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുളള സജ്ജീകരണങ്ങളോടു കൂടിയുള്ള വിദഗ്ധ പരിശീലനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ റസ്ലിംഗ്, സൈക്‌ളിംഗ്, സ്വിമ്മിംഗ്, ബോക്‌സിംഗ് എന്നീ ഇനങ്ങളിലെ പരിശീലനം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടന്നു വരുന്നു. കനോയിംഗ് - കയാക്കിംഗ് പരിശീലനം കൊല്ലത്തും , ബാഡ്മിന്റണ്‍ എറണാകുളത്തും ഫെന്‍സിംഗ് കണ്ണൂരിലും റോവിംഗ് പരിശീലനം ആലപ്പുഴയിലുമാണ് പുരോഗമിക്കുന്നത്. 123 കായിക താരങ്ങള്‍ക്ക് നിലവില്‍ പരിശീലനം നല്‍കുന്നുണ്ട്. ദീര്‍ഘകാല പരിശീലനത്തിലൂടെ കേരളത്തിന്റെ കായിക ഭാവി ഭദ്രമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു
from Kerala || Deshabhimani Online News http://bit.ly/2Uejhyg
via IFTTT
No comments:
Post a Comment