പ്രിയനന്ദനനുനേരെ നടന്ന ആര്‍എസ്എസ് ഗുണ്ടാ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു: പു ക സ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

പ്രിയനന്ദനനുനേരെ നടന്ന ആര്‍എസ്എസ് ഗുണ്ടാ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നു: പു ക സ

തിരുവനന്തപുരം > ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രകാരന്മാരിലൊരാളും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി അംഗവുമായ പ്രിയനന്ദനനു നേരെ നടന്ന ആര്‍എസ്എസ് ഗുണ്ടാ അക്രമത്തില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായി പുരോഗമനകലാസാഹിത്യ സംഘം. ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്റെ ആഹ്വാന പ്രകാരമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. അസൂത്രിതമായ നീക്കമായിരുന്നു അത്.

ശബരിമലയിലുണ്ടായ ദയനീയമായ പരാജയത്തിന്റെ കണക്ക് കേരളത്തിന്റെ നവോത്ഥാന ധൈഷണിക ജീവിതത്തോട് തീര്‍ക്കാനാണ് സംഘപരിവാര്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെമ്പാടും സ്ത്രീത്വം ക്രൂരമായ രീതിയില്‍ അപമാനിക്കപ്പെടുന്നത് ഇതിന്റെ ഭാഗമായാണ്. മനുഷ്യന്‍ പുലര്‍ത്തുന്ന ആശയങ്ങളേയും അഭിപ്രായ ധീരതയേയും അവര്‍ ഭയപ്പെടുന്നു.

മഹാത്മാഗാന്ധി വധത്തോടെ ആരംഭിച്ച് ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് എന്നിവരെ ഇല്ലാതാക്കി അഴിഞ്ഞാടിയ ഹിന്ദുത്വ ഭീകരത കേരളത്തിലേക്ക് കടക്കുന്നതിന്റെ കേളികൊട്ടാണ് പ്രിയനന്ദനനെതിരായ അക്രമത്തിലൂടെ ഉണ്ടായിരിക്കുന്നത്.

സര്‍ഗാത്മകതക്ക് നേരെയുള്ള സംഘപരിവാര്‍ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ മുഴുവന്‍ എഴുത്തുകാരും കലാകാരന്മാരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി പു ക സ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍  വ്യക്തമാക്കി



 



from Kerala || Deshabhimani ​Online ​News http://bit.ly/2B3Y2bj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages