കുമ്മനം രാജശേഖരനെ കേരളത്തിലെ സംഘടനാ രംഗത്ത് തിരിച്ചുകൊണ്ടുവരുന്നതിലും ബിജെപിയിലെ ആർഎസ‌്എസ‌് നോമിനിയായ സംഘടനാ സെക്രട്ടറിയെ മാറ്റുന്നതിലും സംഘപരിവാറിനുള്ളിൽ രൂക്ഷമായ അഭിപ്രായ ഭിന്നത. ശബരിമല വിഷയത്തിൽ നടക്കുന്ന സമരത്തെ ചൊല്ലി അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ‌് കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ഉന്നതതല യോഗത്തിൽ ബിജെപിയിലും ആർഎസ‌്എസിലുമുള്ള ഭിന്നത രൂക്ഷമായത്.
കുമ്മനത്തെ തിരിച്ചുകൊണ്ടുവന്ന് തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കണമെന്നാണ് ആർഎസ‌്എസ‌് കേരള ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിൽനിന്ന് ആർഎസ‌്എസ‌് ദേശീയ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഈ നീക്കത്തിന് തടയിട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയെയാണ് സ്ഥാനാർഥിയാക്കേണ്ടതെന്ന് ഈ വിഭാഗം ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപിയിലും ആർഎസ‌്എസിലും ഭാരവാഹികൾ രണ്ടു ചേരിയിലാണ്. ശ്രീധരൻപിള്ള മുമ്പ‌് പ്രസിഡന്റായിരുന്ന കാലത്ത് സംഘടനയിൽ അച്ചടക്ക നടപടിയെടുത്ത് പുറത്തായ പ്രമുഖ നേതാവാണ് പിള്ള തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ ശക്തമായി എതിർക്കുന്നത‌്. കുമ്മനത്തെ തിരിച്ചുകൊണ്ടുവരാനുള്ള പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതും പാർടിയിൽ ഇപ്പോൾ നിർണായക ചുമതലയുള്ള ഈ നേതാവാണ്.ഇതോടൊപ്പം സംഘടനാ സെക്രട്ടറിമാരിൽ ഒരാളെ മാറ്റാൻ ദ്രുതഗതിയിലുള്ള നീക്കമാണ് ശ്രീധരൻപിള്ള പക്ഷം നടത്തുന്നത്. ഇതുവഴി പാർടി പൂർണമായും കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യം.
from Kerala || Deshabhimani Online News http://bit.ly/2C5aF5o
via IFTTT
No comments:
Post a Comment