കെ–-സ്വിഫ‌്റ്റ‌് വ്യാവസായികരംഗത്തെ ആധുനികവൽക്കരണത്തിന്റെ തുടക്കം: മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

കെ–-സ്വിഫ‌്റ്റ‌് വ്യാവസായികരംഗത്തെ ആധുനികവൽക്കരണത്തിന്റെ തുടക്കം: മന്ത്രി


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വ്യവസായരംഗത്തെ ആധുനികരീതിയിലേക്ക‌് ഉയർത്തുന്നതിനുവേണ്ടിയാണ‌് കെ–-സ്വിഫ‌്റ്റ‌് എന്ന ഏകജാലക പദ്ധതിക്ക‌് സർക്കാർ രൂപം നൽകിയതെന്ന‌് വ്യവസായമന്ത്രി ഇ പി ജയരാജൻ. വ്യവസായമേഖലയിൽ കേരളത്തിന്റെ റാങ്ക‌് ഉയരുന്നതിന‌് വ്യവസായികൾക്ക‌് ലഭിക്കുന്ന സേവനങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട‌്. ഏകജാലക സംവിധാനം നിലവിൽ വരുന്നതോടെ സംരംഭകർക്ക‌് 14 വകുപ്പുിന്റെ  ഇരുപശത്താമ്പതോളം സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഏകജാലക സംവിധാനമായ കെ–-സ്വിഫ്റ്റിന്റെ (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്‌പേരന്റ് ക്ലിയറൻസ്) പൈലറ്റ് ലോഞ്ച് ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  

പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ മുപ്പത് ദിവസത്തിനകം വകുപ്പുകൾ അനുമതിപത്രം ലഭ്യമാക്കണം. ഉദ്യോഗസ്ഥസംവിധാനത്തെ കാര്യക്ഷമമാക്കാനും അതുവഴി സംരംഭകർക്ക് സഹായകമാകാനും  കെ–-സ്വിഫ്റ്റിലൂടെ സാധിക്കും. കേരളത്തിന്റെ റാങ്ക‌് ഉയരുന്നത‌് അന്താരാഷ്ട്രനിക്ഷേപകരെയും ആഭ്യന്തരസംരംഭകരെയും സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു. കെ–-സ്വിഫ‌്റ്റിന്റെ പരിമിതികളും കുറവുകളും പരിഹരിച്ച‌് അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ ഫൈനൽ ലോഞ്ചിങ‌് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ അധ്യക്ഷനായി. കേന്ദ്ര വ്യവസായനയ, പ്രോത്സാഹന വകുപ്പ് അഡീഷണൽ സെക്രട്ടറി ശൈലേന്ദ്രസിങ്, കെപിഎംജി അഡ്വൈസറി സർവീസസ് ഡയറക്ടർ പ്രസാദ് ഉണ്ണിക്കൃഷ്ണൻ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ ടെക്‌നിക്കൽ ഡയറക്ടർ ഇ കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. വ്യവസായ, വാണിജ്യ വകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ സ്വാഗതവും കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ ഡോ.ഷർമിള മേരി ജോസഫ് നന്ദിയും പറഞ്ഞു.

    വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി ലഭ്യമാക്കുന്നതിന് ഒരു ഏകീകൃത അപേക്ഷാഫോറം (കോമൺ ആപ്ലിക്കേഷൻ ഫോറം) കെ–-സ്വിഫ്റ്റിന്റെ ഭാഗമാണ്. ഇതുപ്രകാരം വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളുടെ അനുമതിക്ക് പ്രത്യേകം അപേക്ഷ നൽകേണ്ട. പുതിയ സംരംഭം തുടങ്ങാനുള്ള നടപടികളുടെ ലഘൂകരണം കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തിലെ സുപ്രധാന നാഴികക്കല്ലാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2CSBpI8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages