അകം നിറച്ച‌് അഗം ബാൻഡ്; നഗരം ചുവടുവച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

അകം നിറച്ച‌് അഗം ബാൻഡ്; നഗരം ചുവടുവച്ചു

കൊച്ചി > ത്രസിപ്പിക്കുന്ന സംഗീതവുമായി കൊച്ചിയുടെ ഹൃദയംകവർന്ന് അഗം ബാൻഡ്. ദർബാർഹാൾ ഗ്രൗണ്ടിൽനിന്ന് റോക്ക്–-കർണാടക സംഗീതമിശ്രണത്തിന്റെ അലയൊലികൾ ഉയർന്നപ്പോൾ  കൊച്ചിക്കത്  അവിസ്മരണീയ രാവായി.ശാസ്ത്രീയസംഗീതത്തിന്റെ ഗരിമയും റോക്കിന്റെ ചടുലതയും ചേർന്ന  ഹരീഷ് ശിവരാമകൃഷ്ണന്റെ മാസ്മരികശബ്ദത്തിൽ  ആസ്വാദകരെല്ലാം മതിമറന്നു.  മാസ്മരികശബ്ദവും പശ്ചാത്തല സംഗീതത്തിന്റെ ദ്രുതതാളവും ചേര്‍ന്ന പാട്ടുകള്‍ യുവാക്കളെ ഹരംകൊള്ളിച്ചു. യുട്യൂബടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ വൈറലായ അഗം  ബാന്‍ഡിന്റെ ഗാനങ്ങള്‍ നേരിട്ടാസ്വദിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു യുവാക്കള്‍. അവർ ഗാനങ്ങൾ ഏറ്റുപാടി ചുവടുവച്ചു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരും ജി എൻ ബാലസുബ്രഹ്മണ്യവും എം എസ‌് സുബ്ബലക്ഷ്മിയും നാരായണസ്വാമിയുമെല്ലാം പാടി വിജയിച്ച മനവ്യാളയും രംഗപുരയും ബണ്ടുരീതിയും അഗം ബാന്‍ഡിലൂടെ പുനര്‍ജനിച്ചപ്പോള്‍ കൊച്ചി കോരിത്തരിച്ചു. ഞരമ്പുകളില്‍ നുരഞ്ഞുപതയുന്ന സംഗീതവീര്യം കാണികളിലേക്കും ഗായകര്‍ പകര്‍ന്നുനൽകി

എ ആർ റഹ്മാന് പിറന്നാളാശംസ അറിയിച്ച‌്  മലർകളെ... ഉയിരേ...നിലാകായ്കിരിതേ... എന്നീ ഗാനങ്ങൾ അഗം ബാൻഡ്  പാടി.പാതിരാപ്പൂവ് വേണം...ആതിരാരാവ് വേണം. എന്ന അഗത്തിന്റെ ഏക്കാലത്തെയും പ്രിയങ്കര ഹിറ്റ് ഗാനം പാടാന്‍ ആസ്വാദകര്‍ ഹരീഷിനെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു.  ആസ്വാദകരുടെ ഇഷ്ടം പരിഗണിച്ച് ഹരീഷത് പാടി. അഗം ബാൻഡിന്റെ ഈ വർഷത്തെ ആദ്യപരിപാടിയായിരുന്നു ദേശാഭിമാനി ഒഡീസിയ അക്ഷരമുറ്റം ജില്ലാതല മെഗാ ഈവന്റിന്റെ  ഭാഗമായി ഒരുക്കിയ സംഗീതരാവ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2TuyQBk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages