ശബരിമല: അക്രമസമരം ശക്തമാക്കാൻ പ്രമുഖരെ ഇറക്കുന്നു; ലക്ഷ്യം രാഷ‌്ട്രീയ മുതലെടുപ്പ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

ശബരിമല: അക്രമസമരം ശക്തമാക്കാൻ പ്രമുഖരെ ഇറക്കുന്നു; ലക്ഷ്യം രാഷ‌്ട്രീയ മുതലെടുപ്പ‌്

തിരുവനന്തപുരം > ശബരിമല വിഷയത്തിൽ അക്രമസമരത്തിന‌് മൂർച്ച കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപി അധ്യക്ഷൻ അമിത‌് ഷായെയും കേരളത്തിൽ ഇറക്കാൻ സംഘപരിവാർ തീരുമാനം. ജനങ്ങളുടെ സ്വൈരം തകർത്ത‌് രാഷ‌്ട്രീയ മുതലെടുപ്പ‌് നടത്താനുള്ള രഹസ്യഅജൻഡയാണ‌് ബിജെപി–-ആർഎസ‌്എസ‌് നേതൃത്വം തയ്യാറാക്കിയിട്ടുള്ളത‌്.

ഈ മാസം 18ന‌് സെക്രട്ടറിയറ്റ‌് വളയുകയാണ‌് ഇതിലൊന്ന‌്. ശബരിമല കർമസമിതിയുടെ നേതൃത്വത്തിലാണിത‌്. ബിജെപിയും ആർഎസ‌്എസും പിന്തുണ നൽകും. ജനുവരി 15നും 27നും പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്നാണ‌് ബിജെപി പറയുന്നത‌്. അമിത‌് ഷാ കഴിഞ്ഞ മാസം പാലക്കാട‌് എത്തുമെന്ന‌് അറിയിച്ചെങ്കിലും അവസാന നിമിഷം പരിപാടി റദ്ദാക്കി. ശബരിമല സമരം തീരും മുമ്പ‌് അമിത‌് ഷായെ എത്തിക്കാനാണ‌് ഇപ്പോഴത്തെ നീക്കം. ജനുവരി 22ന‌് പുനഃപരിശോധന ഹർജി പരിഗണിക്കുന്നതിന‌് മുമ്പ‌് അമിത‌് ഷായെ രംഗത്തിറക്കാനാണ‌് ആലോചിക്കുന്നതെന്ന‌് ബിജെപി നേതൃത്വം പറയുന്നു.

ശബരിമലയിൽ യുവതീപ്രവേശം യാഥാർഥ്യമായതും ബിജെപിയുടെ സമരത്തിന‌് പിന്തുണ കുറഞ്ഞതുമാണ‌് ആർഎസ‌്എസിനെ രംഗത്തിറക്കി കലാപത്തിന‌് തിരികൊളുത്താൻ ഇടയാക്കിയത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വരെ ശബരിമല വിഷയം സജീവമാക്കി നിർത്താനാണ‌് ബിജെപിക്ക‌് ആർഎസ‌്എസ‌് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ ദിവസം കൊച്ചിയിൽ തെരഞ്ഞെടുപ്പ‌് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ബിജെപി, ആർഎസ‌്എസ‌് നേതൃയോഗത്തിലും ശബരിമല വിഷയമാണ‌് ചർച്ചയായത‌്. ഓരോ ലോക‌്സഭാ മണ്ഡലത്തിന്റെയും ചുമതലയുള്ള ബിജെപി, ആർഎസ‌്എസ‌് നേതാക്കളുടെ യോഗമാണ‌് വിളിച്ചത‌്. തെരഞ്ഞെടുപ്പ‌് വിഷയങ്ങളെക്കാൾ ശബരിമല സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ‌് പ്രധാനമായും ചർച്ച ചെയ‌്തത‌്. 18ന‌് സെക്രട്ടറിയറ്റ‌് വളയാനുള്ള നിർദേശം ആർഎസ‌്എസ‌് നേതൃത്വം ഈ യോഗത്തിലാണ‌് മുന്നോട്ടുവച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Fa4m3T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages