കൊച്ചി > സ്ത്രീശരീരത്തിലെ സവിശേഷധർമങ്ങളെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദങ്ങളുമായി അവതരിപ്പിക്കുന്ന ആർത്തവ ശരീരം ശാസ്ത്രപ്രദർശനം ശ്രദ്ധേയമായി. ആർപ്പോ ആർത്തവത്തിന്റെ ഭാഗമായി സംസ്ഥാന വനിത, ശിശു വികസനവകുപ്പാണ് പ്രദർശനം ഒരുക്കിയത്. ആർത്തവം, ഗർഭധാരണം, പ്രസവം തുടങ്ങിയ സ്ത്രീശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ കൃത്യമായി പ്രദർശനത്തിൽ വിശദീകരിക്കുന്നുണ്ട്.
പ്രത്യുൽപ്പാദനത്തിന്റെ ഘട്ടങ്ങൾ, ഗർഭാശയത്തിൽ കുഞ്ഞിന്റെ വിവിധ വളർച്ചാക്കാലം, ആർത്തവവുമായി ബന്ധപ്പെട്ട അനാചാരങ്ങൾ, ആർത്തവാനുഭവങ്ങൾ, ശുചിത്വത്തിന്റെ പ്രാധാന്യം, മാനസിക- ശാരീരിക സംഘർഷങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് പ്രദർശനം അവബോധം നൽകുന്നു.
ഗർഭാശയ ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾ, ഭ്രൂണത്തിനുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവയുടെ സാമ്പിളുകളും കാണാം. സ്ത്രീയുടെ മൃതദേഹവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീരിയഡ്സ് പോസിറ്റീവ് എന്ന തലക്കെട്ടിലുള്ള ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജുമായി സഹകരിച്ച് ഒരുക്കിയ പ്രദർശനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് കാണികൾക്ക് ആവശ്യമായ വിശദീകരണം നൽകുന്നത്.
from Kerala || Deshabhimani Online News http://bit.ly/2TNGreO
via IFTTT
No comments:
Post a Comment