അഭിമന്യുവിന്റെ വീടിന്റെ താക്കോൽദാനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

അഭിമന്യുവിന്റെ വീടിന്റെ താക്കോൽദാനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

ചെറുതോണി > അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ വീടിന്റെ താക്കോൽദാനം തിങ്കളാഴ്‌ച പകൽ 10.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ‌് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊട്ടക്കാമ്പൂരിൽ ചേരുന്ന പൊതുസമ്മേളനത്തിലാണ് പാർടി നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് കൈമാറുന്നത്.

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ‌് മഹാരാജാസ് കോളേജ‌് രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ എസ്‌ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയത്. രക്തസാക്ഷി കുടുംബത്തെ നിലനിർത്താനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനും സഹോദരിയുടെ വിവാഹം നടത്താനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി. അഭിമന്യുവിന്റെ കുടുംബത്തിന് വീട്‌വയ്‌‌ക്കാനും പത്തര സെന്റ്സ്ഥലം വാങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ശിലാസ്ഥാപനം നടത്തി.

സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയാണ് തിങ്കളാഴ്ച്ച ഭവനം കുടുംബത്തിന് കൈമാറുന്നത്. സഹോദരിയുടെ വിവാഹവും ഇതിനകം കഴിഞ്ഞിരുന്നു. ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തിൽ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായി. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളതായും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു. രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ നിർലോഭമായി സംഭാവനകൾ നൽകിയ മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറി അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2RroHZE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages