കൊച്ചി > തൊട്ടുകൂടായ‌്മയ‌്ക്കും തീണ്ടികൂടായ‌്മയ‌്ക്കുമെതിരെ പ്രതിരോധ ശബ്ദമുയർത്തി നടന്ന ആർത്തവ റാലി ആവേശകരമായി. ആർത്തവ രക്തം അശുദ്ധമല്ലെന്ന പ്രഖ്യാപനത്തിന്റെ സ്ത്രീ ആരവത്തിൽ കൊച്ചി നിറഞ്ഞു. കൊച്ചുപെൺകുട്ടികൾ മുതൽ പ്രായമായവർ വരെ അണിനിരന്ന റാലി സ്ത്രീകളുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു.
കോവൻ സംഘം അവതരിപ്പിച്ച ഗാനത്തോടെയാണ് മറൈൻഡ്രൈവിൽനിന്ന് ആർത്തവറാലിക്ക് തുടക്കമായത്. ലിംഗസമത്വം ഉറപ്പാക്കുക, ബ്രാഹ്മണ്യം തുലയട്ടെ, ജാതിചിന്ത തുലയട്ടെ എന്നീ മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു.
മുലക്കരം ഏർപ്പെടുത്തിയതിനെതിരെ മുലയറുത്ത് പ്രതിഷേധിച്ച നങ്ങേലി, ഗൗരി ലങ്കേഷ്, ഭരണഘടനാനിർമാണസഭയിലെ മലയാളി വനിതകളായ ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ആനി മസ്‌ക്രീൻ, സമൂഹത്തിന്റെ വിവിധ മേഖലകളിലെ സ്ത്രീകൾ, ഗർഭപാത്രത്തിലെ കുഞ്ഞ്, ഫ്രീക്കത്തികൾ, യോനിമുഖം എന്നീ രൂപങ്ങളിലുള്ള പ്ലക്കാർഡുകളേന്തിയായിരുന്നു റാലി. സ്ത്രീകളുടെ എട്ടുമുഖം അവതരിപ്പിക്കുന്ന ത്രീഡി പ്ലക്കാർഡുകളും ആർപ്പോ ആർത്തവത്തിന്റെ സംഘാടകരായ അഡ്വ. മായാകൃഷ്ണൻ, അഡ്വ. ടി ബി മിനി, അഡ്വ. പ്രീത, അഡ്വ. ജയന്തി, അശ്വതി കാർത്ത്യായനി, അഞ്ജലി ഷെറിൻ, കവിത, ജോളി ചെറിയാൻ, കെ കെ ഷാഹിന, മിനി ഹരിദാസ്, നിഷ പാലമൂട്ടിൽ, ജെസി, പി എസ് ജലജ, മോന എന്നിവരുടെ ചിത്രങ്ങൾ വരച്ച പ്ലക്കാർഡുകളും ആർത്തവ റാലിയിൽ ഇടം പിടിച്ചു. പാട്ടും നൃത്തവും ഉൾപ്പെടുന്ന മൂവിങ് തിയറ്ററുകളും പഞ്ചമിപ്പാവയും ആർത്തവറാലിയെ പോരാട്ടത്തിന്റെ നൂതന കലാവിഷ‌്കാരമാക്കി. ഉദ്യോഗമുള്ള സ‌്ത്രീകളും വിദ്യാർഥിനികളും വീട്ടമ്മമാരുമടക്കം നൂറുകണക്കിനാളുകൾ ആർത്തവ റാലിയിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2FqoY90
via IFTTT
No comments:
Post a Comment