നരേന്ദ്ര മോഡിയുടെ മൈതാന പ്രസംഗം. ; പദവി മറന്ന‌് മോഡിയുടെ തള്ള‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

നരേന്ദ്ര മോഡിയുടെ മൈതാന പ്രസംഗം. ; പദവി മറന്ന‌് മോഡിയുടെ തള്ള‌്


തിരുവനന്തപുരം
സംസ്ഥാനത്തെ ബിജെപി നേതാക്കളായ പി എസ‌് ശ്രീധരൻപിള്ള തൊട്ട‌് താഴോട്ടുള്ള നേതാക്കളുടെ നിലവാരംപോലും പുലർത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൈതാന പ്രസംഗം. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച‌് നടത്തിയ പ്രസംഗത്തിൽ ശരാശരി ആർഎസ‌്എസുകാർ കഴിഞ്ഞ മൂന്നുമാസമായി പറയുന്ന കാര്യങ്ങൾമാത്രം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ ബാധ്യതയെ പദവിപോലും മറന്നാണ‌് പ്രധാനമന്ത്രി വിമർശിച്ചത‌്. അതേസമയം, വിധി മറികടക്കാൻ ആത്മാർഥതയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന‌് ചെയ്യാൻ കഴിയുമായിരുന്ന കാര്യങ്ങളെക്കുറിച്ച‌് മിണ്ടാതെ ഒളിച്ചോടുകയും ചെയ‌്തു. 

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനാടകമാണ‌് മോഡിയും ബിജെപിയും നടത്തിയത‌്. ശബരിമല വിഷയത്തിൽ സിപിഐ എം സ്വീകരിച്ച നിലപാട‌് ലജ്ജാകരമെന്നും ഇത‌് പാപമാണെന്നുമാണ‌് മോഡി  കൊല്ലത്ത‌് പ്രസംഗിച്ചത‌്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുന്നത‌് ലജ്ജാകരമാണെന്ന‌് ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ‌്ത‌് അധികാരമേറ്റ പ്രധാനമന്ത്രി പറയുന്നതാണ‌് യഥാർഥത്തിൽ ലജ്ജാകരം. വിധി മറികടക്കാൻ ഓർഡിനൻസ‌് കൊണ്ടുവരാൻ സാധിക്കുന്ന ഏക വ്യക്തി പ്രധാനമന്ത്രിയാണ‌്. ബാബ‌്റി മസ‌്ജിദ‌് വിഷയത്തിൽ ഓർഡിനൻസ‌് കൊണ്ടുവരുമെന്ന‌് ഭീഷണി മുഴക്കുന്ന മോഡി അങ്ങനെയെങ്കിൽ എന്തുകൊണ്ട‌് ശബരിമല വിഷയത്തിൽ ഓർഡിനൻസ‌് കൊണ്ടുവരുമെന്ന‌് പറയുന്നില്ല.

കാപട്യത്തിന്റെ മറുമുഖം
പ്രധാനമന്ത്രി പറയുന്നത‌് ബിജെപിക്ക‌് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണെന്നും അത‌് വിശ്വാസികൾക്ക‌് ഒപ്പമാണെന്നുമാണ‌്. ഇതും നുണയാണെന്ന‌് ശബരിമല യുവതീപ്രവേശത്തെക്കുറിച്ച‌് ആർഎസ‌്എസ‌് ദേശീയ നേതൃത്വംമുതൽ സംസ്ഥാന നേതൃത്വംവരെയും ബിജെപിയുടെ കേന്ദ്രനേതാക്കൾതൊട്ട‌് കേന്ദ്രമന്ത്രിമാർവരെയും നടത്തിയ പ്രതികരണം തന്നെ വ്യക്തമാണ‌്. ആർഎസ‌്എസ‌് അഖിലേന്ത്യാ നേതാവ‌് ഭയ്യാജി ജോഷി തൊട്ട‌് ആർ ഹരി വരെയുള്ള നിരവധി നേതാക്കളാണ‌് യുവതീപ്രവേശത്തെ അനുകൂലിച്ചത‌്. 

സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻവരെ യുവതീപ്രവേശം വേണമെന്ന അഭിപ്രായക്കാരനായിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ മുതലെടുക്കാനുള്ള സുവർണാവസരം ‌എന്ന നിലയിലാണ‌് സംഘപരിവാർ രാഷ്ട്രീയക്കളി തുടങ്ങിയത‌്. അപ്പോൾപോലും ബിജെപിയിലെയും ആർഎസ‌്എസിലെയും ഒരുവിഭാഗം യുവതീപ്രവേശം വേണമെന്ന നിലപാടിൽ ഉറച്ച‌ുനിൽക്കുന്നു. ടി ജി മോഹൻദാസ‌് ഉൾപ്പെടെ ഇപ്പോഴും യുവതീപ്രവേശത്തെ അനുകൂലിക്കുന്നു. എന്നിട്ടും മോഡി പറയുന്നു ബിജെപിക്ക‌് ഒറ്റ നിലപാടാണെന്ന‌്. 



from Kerala || Deshabhimani ​Online ​News http://bit.ly/2RX9v6k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages