ഇച്ഛാശക്തിയുടെ അടയാളം; ഗെയിൽ പൈപ്പ‌് ലൈൻ പണി മാർച്ചിൽ തീരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ഇച്ഛാശക്തിയുടെ അടയാളം; ഗെയിൽ പൈപ്പ‌് ലൈൻ പണി മാർച്ചിൽ തീരും

കൊച്ചി > ഗെയിൽ പ്രകൃതിവാതക പൈപ്പ‌്‌ലൈൻ സ്ഥാപിക്കൽ ജോലികൾ മാർച്ചിൽ പൂർത്തിയാക്കും. ഇതിനകം 90 ശതമാനം ജോലികൾ പൂർത്തിയായി. കഴിഞ്ഞ യുഡിഎഫ‌് സർക്കാർ 2013ൽ 22 കിലോമീറ്റർ ദൂരംമാത്രം ഇട്ടവസാനിപ്പിച്ച പൈപ്പ‌്‌ലൈൻ സ്ഥാപിക്കൽ പിണറായി സർക്കാർ അധികാരത്തിലേറി രണ്ടരവർഷംകൊണ്ടാണ‌് പൂർത്തിയാകുന്നത‌്. ഈ സർക്കാർ പൂർത്തിയാക്കിയത‌് 392 കിലോമീറ്റർ. ഗെയിലിന്റെ  കൊച്ചി–- കൂറ്റനാട‌്, ബംഗളൂരു–-മംഗളൂരു പൈപ്പ‌്‌ലൈൻ പദ്ധതിയുടെ ആകെയുള്ള 503 കിലോമീറ്ററിൽ 35 കിലോറ്റർ ദൂരം പൈപ്പിടൽ ദക്ഷിണ കാനറ ജില്ലയിലും മുന്നേറുകയാണ‌്.

പണി അതിവേഗത്തിൽ
ഗെയിലിന്റെ പ്രധാന റൂട്ടായ കൊച്ചി–-കൂറ്റനാട‌് സിംഗിൾലൈൻ പൈപ്പിടൽ പൂർത്തിയായി. അവിടെനിന്ന‌് ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഡബിൾ ലൈനുകളാണ‌്. ഇതിൽ മംഗളൂരുവിലേക്കുള്ള പൈപ്പ‌്‌ലൈൻ കേരളത്തിൽ 409 കിലോമീറ്ററാണ‌്. ഇതിലുള്ള 392 കിലോമീറ്ററിലാണ‌് പൈപ്പ‌്‌ലൈൻ വെൽഡ‌് ചെയ്യുന്ന ജോലികൾ പൂർത്തിയായത‌്. 343 കിലോമീറ്റർ പൈപ്പ‌് മണ്ണിനടിയിൽ സ്ഥാപിച്ചതായി ഗെയിൽ സിഎംഡി ടോണി മാത്യു അറിയിച്ചു.

എറണാകുളം, തൃ‌ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട‌് ജില്ലകളിൽ കൂടിയാണ്  പൈപ്പ് കടന്നുപോകുന്നത്. ഏഴ‌് സ‌്ട്രെച്ചുകളിലായാണ‌് ജോലികൾ. എറണാകുളം ജില്ലയിൽ 16 കിലോമീറ്ററും തൃശൂരിൽ 78ഉം പാലക്കാട‌് 13ഉം മലപ്പുറത്ത‌് 58ഉം കോഴിക്കോട‌് 80ഉം കണ്ണൂരിൽ 83ഉം കാസർകോട‌് 81ഉം കിലോമീറ്ററാണ‌് പൈപ്പ‌്‌ലൈൻ. ഇതിൽ എറണാകുളം, തൃശൂർ ജില്ലകൾ കടന്ന‌് കൂറ്റനാട‌് വരെയുള്ള ആദ്യ സ‌്ട്രെച്ചിലെ 97 കിലോമീറ്റർ ദൂരവും വെൽഡിങ‌് ജോലികളും പൈപ്പ‌് മണ്ണിനടിയിൽ സ്ഥാപിക്കലും പൂർത്തിയായി. കൂറ്റനാട‌്മുതൽ മലപ്പുറം അരീക്കൽവരെയുള്ള രണ്ടാം  എ സ‌്ട്രെച്ചിൽ ആകെയുള്ള 64 കിലോമീറ്ററിൽ 60 കിലോമീറ്റർ പൈപ്പുകൾ വെൽഡ‌്ചെയ‌്തു കഴിഞ്ഞു. 45 കിലോമീറ്റർ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിച്ചു.

അരീക്കോട‌്മുതൽ കോഴിക്കോട‌് ആയഞ്ചേരി വരെയുള്ള രണ്ടാം ബി സ‌്ട്രെച്ചിൽ 67 കിലോമീറ്ററിൽ 58 കിലോമീറ്റർ പൈപ്പ‌് വെൽഡ‌്ചെയ‌്തു. 42 കിലോമീറ്റർ പൈപ്പുകൾ സ്ഥാപിച്ചു. ആയഞ്ചേരിമുതൽ കണ്ണൂർ കുറുമത്തൂർവരെയുള്ള മൂന്നാം എ സ‌്ട്രെച്ചിൽ 64 കിലോമീറ്ററിൽ  60 കിലോമീറ്റർ വെൽഡിങ്ങും 42 കിലോമീറ്റർ പൈപ്പിടലും കഴിഞ്ഞു. കുറുമത്തൂർമുതൽ കാസർകോട‌് പെരളംവരെയുള്ള മൂന്നാം ബി സ‌്ട്രെച്ചിലെ 47 കിലോമീറ്ററിൽ അത്രയും ദൂരം വെൽഡിങ്ങും 46 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി. പെരളം മുതൽ കേരള അതിർത്തി വരെയാണ‌് നാലാം എ സ‌്ട്രെച്ച‌്. 70 കിലോമീറ്ററാണ‌് ദൂരം. 70 കിലോമീറ്ററും പൈപ്പുകൾ വെൽഡിങ് കഴിഞ്ഞു. 64 കിലോമീറ്റർ പൈപ്പിടലും പൂർത്തിയായി.

എതിർപ്പുകൾ മറികടന്നു, സംയമനത്തോടെ
2013ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ‌് പൈപ്പിടലും സ്ഥലമെടുപ്പും പ്രാദേശിക എതിർപ്പുകളെത്തുടർന്ന‌് നിർത്തിവച്ചത‌്. സർവേ നടത്താൻപോലും സമ്മതിക്കാത്ത സ്ഥിതിയുണ്ടായി. ഇതെത്തുടർന്ന‌് നേരത്തെയുണ്ടാക്കിയ കരാറുകൾപോലും റദ്ദാക്കേണ്ടിവന്നു. ഗെയിൽ പദ്ധതി മുന്നോട്ട‌ുനീങ്ങില്ലെന്ന സ്ഥിതിയായി. ഈ സാഹചര്യത്തിലാണ‌് 2016ൽ പിണറായി സർക്കാർ അധികാരത്തിലേറിയത‌്. പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ‌്ചയിൽത്തന്നെ ഗെയിൽ പൈപ്പ‌്‌ലൈനിടൽ പൂർത്തിയാക്കുമെന്ന‌് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞിരുന്നു. 2016 സെപ‌്തംബറിൽ  വ്യവസായവകുപ്പിന്റെ മുൻകൈയിൽ പദ്ധതി വീണ്ടും പ്രവർത്തനമാരംഭിച്ചു. 2017 ജനുവരിമുതൽ പ്രവൃത്തികൾ മുന്നേറുന്നതിനിടെ കൂറ്റനാടും മുക്കത്തും താമരശേരിയിലും കടുത്ത പ്രതിഷേധമുയർത്തി ചിലരെത്തി. ഇവർ അക്രമം നടത്തുന്ന സ്ഥിതിയുണ്ടായി. എല്ലാം തികഞ്ഞ സംയമനത്തോടെ സർക്കാർ സമർഥമായി കൈകാര്യം ചെയ‌്തുവെന്ന‌് ഗെയിൽ സിഎംഡി ടോണി മാത്യു പറഞ്ഞു.

നഷ്ടപരിഹാര പാക്കേജ‌് പുതുക്കി, സ്ഥലമെടുപ്പ‌് എളുപ്പത്തിലായി
പൈപ്പിടലിന‌് കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീർത്തടം എന്നീ വകയിൽ 880 ഏക്കറുമായി മൊത്തം 1257 ഏക്കറാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരത്തുകയായി 406 കോടിക്കാണ‌് അനുമതി ലഭിച്ചത‌്‌. ഇതിൽ ഇതിനകം വിളകൾക്കു മാത്രമായി 222 കോടി രൂപയും സ്ഥലത്തിനായി 31 കോടി രൂപയും നൽകിക്കഴിഞ്ഞു. 2017 നവംബർ 11ന‌് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ‌് നഷ്ടപരിഹാര പാക്കേജ‌് പുതുക്കിയത‌്.

10 സെന്റിൽ കുറവ്‌ ഭൂമിയുള്ളവർക്ക‌് നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയായി ഉയർത്തിയതും ഈ യോഗത്തിലാണ‌്. ഇതോടെ സ്ഥലമെടുപ്പും എളുപ്പത്തിലായി. പൈപ്പിടൽ കഴിയുന്ന മുറയ‌്ക്ക‌് നഷ്ടപരിഹാരത്തുക നൽകുന്ന നടപടികളും പുരോഗമിക്കുകയാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2DdyXfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages