ലെനിൻ രാജേന്ദ്രൻ ഇനി ഓർമ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ലെനിൻ രാജേന്ദ്രൻ ഇനി ഓർമ


തിരുവനന്തപുരം
മഴയായും  മകരമഞ്ഞായും വേനലായും ഇടവപ്പാതിയായും അഭ്രപാളിയിൽ കാഴ‌്ചയുടെ ഋതുഭേദങ്ങൾ തീർത്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഇന‌ി ഓർമ. മലയാളത്തിന്റെ പ്രിയസംവിധായകന‌്  കലാകേരളത്തിന്റെ അന്ത്യാഞ്ജലി. തൈക്കാട‌് ശാന്തികവാടത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ‌്കാരം. ചലച്ചിത്ര–-രാഷ്ട്രീയ–-സാംസ‌്കാരിക രംഗത്തെ നിരവധി പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു.

കവടിയാർ പണ്ഡിറ്റ്‌സ് കോളനിയിലെ വസതിയിൽനിന്ന‌് ബുധനാഴ‌്ച രാവിലെ പത്തോടെ  മൃതദേഹം യൂണിവേഴ‌്സിറ്റി കോളേജിൽ പൊതുദർശനത്തിന‌് കൊണ്ടുവന്നു. കോളേജിലെ പൂർവ വിദ്യാർഥിയും എസ‌്എ‌ഫ‌്ഐ യൂണിറ്റ‌് സെക്രട്ടറിയുമായിരുന്നു ലെനിൻ. വിദ്യാർഥികളും അധ്യാപകരും പഴയ സഹപാഠികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ കോളേജിലെത്തി. മുദ്രാവാക്യം വിളികളോടെ വികാരനിർഭരമായ യാത്രയയപ്പാണ‌് കോളേജിൽനിന്ന‌് ലഭിച്ചത‌്. തുടർന്ന‌് വിലാപയാത്രയായി മൃതദേഹം കലാഭവൻ തിയറ്ററിലെത്തിച്ചു. മന്ത്രിമാരായ തോമസ‌് ഐസക‌്, എ കെ ബാലൻ, കെ കെ ശൈലജ, ടി പി രാമകൃഷ‌്ണൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, സി രവീന്ദ്രനാഥ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി എം സുധീരൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി ജനറൽ മാനേജർ കെ ജെ തോമസ‌് പുഷ‌്പചക്രമർപ്പിച്ചു. ഉച്ചയ‌്ക്ക‌് ഒന്നരയോടെ കലാഭവൻ തിയറ്ററിൽനിന്ന‌് ശാന്തികവാടത്തിലെത്തിച്ച ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളൊന്നുമില്ലാതെ ചെങ്കൊടി പുതച്ചായിരുന്നു അന്ത്യയാത്ര. മൃതദേഹം  സംസ‌്കരിക്കുന്നതിന‌് തൊട്ടുമുമ്പ‌് ദൈവത്തിന്റെ വികൃതികളിലെ ‘ഇരുളിൻ മഹാനിദ്രയിൽ’ എന്ന‌ ഗാനം ഗായകരായ രാജലക്ഷ‌്മി, ശ്രീറാം, കല്ലറ ഗോപൻ, അപർണ രാജീവ‌് തുടങ്ങിയവർ പാടി ഗാനാർച്ചനയർപ്പിച്ചു.


 



from Kerala || Deshabhimani ​Online ​News http://bit.ly/2FFiker
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages