ബിജെപിയുടേത‌് വിഭജനമുണ്ടാക്കുന്ന രാഷ്ട്രീയക്കളി: കോടിയേരി ബാലകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ബിജെപിയുടേത‌് വിഭജനമുണ്ടാക്കുന്ന രാഷ്ട്രീയക്കളി: കോടിയേരി ബാലകൃഷ‌്ണൻ


തിരുവനന്തപുരം
ശബരിമലയിൽ വിശ്വാസി-–-അവിശ്വാസി വിഭജനം ഉണ്ടാക്കി രാഷ്‌ട്രീയക്കളി നടത്തുകയാണ്‌ ബിജെപിയെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പ്രസ‌്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ കൊല്ലം പ്രസ്‌താവനയോടെ ഇക്കാര്യം വ്യക്തമായി‌. യാഥാസ്ഥിതികമായ ആശയങ്ങൾക്കെതിരെ പോരടിച്ചാണ്‌ നവോത്ഥാന നായകർ ഈ നാടിനെ മുന്നോട്ടുനയിച്ചത്‌. ആ കാലങ്ങളിലെല്ലാം യാഥാസ്ഥിതികർക്കൊപ്പം നിലനിന്ന പാരമ്പര്യമാണ്‌ സംഘപരിവാറിനുള്ളത്‌.

സംഘപരിവാർ നേതൃത്വം നൽകിയ ഏതെങ്കിലും നവോത്ഥാന മുന്നേറ്റത്തെ പരാമർശിക്കാൻ പ്രധാനമന്ത്രിക്ക്‌ കഴിയാതെപോയത്‌ അതുകൊണ്ടാണ്‌. മുത്തലാഖിന്‌ സിപിഐ എം അനുകൂലമല്ല. ആ നിലപാട്‌ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. സുപ്രീംകോടതിതന്നെ നിരോധിച്ച ഒന്നിന്റെ പേരിൽ വീണ്ടും നിയമമുണ്ടാക്കി തങ്ങളുടെ അജൻഡ ന്യൂനപക്ഷങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെയാണ്‌ സിപിഐ എം എതിർത്തത്‌.

ബിജെപിക്ക‌് കൃത്യമായ നിലപാടില്ല
തലശേരി
ശബരിമല വിഷയത്തിൽ സുവ്യക്തമായ നിലപാട‌ുള്ള പാർടി ബിജെപി മാത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദം സത്യവിരുദ്ധവും പരിഹാസ്യവുമാണെന്ന‌്  കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ  ഒരു നിലപാടുമില്ലാതിരുന്ന കക്ഷിയാണ‌് ബിജെപിയെന്ന‌് അദ്ദേഹം വാർത്താസമ്മേളനത്തിൽ  ചൂണ്ടിക്കാട്ടി.

12 വർഷം സുപ്രീംകോടതിയിൽ നടന്ന കേസാണിത‌്. ഈ ഘട്ടത്തിൽ ഒരിക്കൽപോലും ബിജെപി കേസിൽ കക്ഷിചേരുകയോ തങ്ങളുടെ നിലപാട‌് സുപ്രീംകോടതിയെ അറിയിക്കുകയോ ചെയ‌്തിട്ടില്ല. സെപ‌്തംബർ 28ന‌് സുപ്രീംകോടതി വിധി വന്നപ്പോൾ ആർഎസ‌്എസ‌് അതിനെ സ്വാഗതം ചെയ്യുകയായിരുന്നു.  ബിജെപിയുടെ സമീപനത്തെ തെറ്റായി അവതരിപ്പിക്കാനാണ‌് പ്രധാനമന്ത്രി ശ്രമിച്ചത‌്.

ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഒരെത്തുംപിടിയുമില്ല. അതിന്റെ ഭാഗമായാണ‌് പ്രധാനമന്ത്രി പ്രസംഗത്തിലുടനീളം വസ‌്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത‌്.
സംവരണ വിഷയത്തിൽ   കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകളും അവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുയർത്തുന്നു. എട്ടുലക്ഷം രൂപ വാർഷിക വരുമാനവും അഞ്ചേക്കർ ഭൂമിയും ഉള്ളവർ പാവപ്പെട്ടവരാണോ. നിലവിൽ സംവരാണാനുകൂല്യം ലഭിക്കാത്ത എല്ലാ പാവപ്പെട്ടവർക്കും സംവരണം ലഭിക്കുന്നതരത്തിലാകും കേരളത്തിൽ ഈ നിയമം നടപ്പാക്കുകയെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎ, തലശേരി ഏരിയാ സെക്രട്ടറി എം സി പവിത്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ത്രിപുര: മലർപ്പൊടിക്കാരന്റെ സ്വപ്‌നം
ത്രിപുരയിൽ ബിജെപിക്ക്‌ അധികാരത്തിലെത്താനായത്‌ കോൺഗ്രസിന്റെ വോട്ട്‌ പൂർണമായും  ബിജെപിക്ക്‌ ലഭിച്ചതുകൊണ്ടാണ്‌. അത്തരമൊരു സ്ഥിതിവിശേഷം സംസ്ഥാനത്തുണ്ടാകും എന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌.

ഇത്‌ സംബന്ധിച്ച്‌ പ്രതികരിക്കേണ്ടത്‌ കോൺഗ്രസുകാർ കൂടിയാണ്‌. കേരളത്തിൽ അവസാനം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നത്‌ ബിജെപിയുടെ നില പരിതാപകരമാകുന്നു എന്നാണ്‌. ഈ സാഹചര്യത്തിലാണ്‌ കേരളത്തിൽ വിജയമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തിറങ്ങിയത്‌. മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യത്തെ ഉൾക്കൊണ്ടുകൊണ്ടും നവോത്ഥാന മൂല്യങ്ങളുടെ അടിത്തറയിലും വികസിച്ചുവന്നതാണ്‌ കേരളം. അതിനെ തകർത്ത്‌ അധികാരം ഉറപ്പിക്കാനുള്ള ശ്രമം മലർപ്പൊടിക്കാരന്റെ സ്വപ്‌നമായി അവശേഷിക്കും.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ്‌ തന്നെ അവർക്ക്‌ ലഭിക്കില്ല.  കൊട്ടിഘോഷിക്കപ്പെട്ട എൻഡിഎ തന്നെ ശിഥിലമായി. കേന്ദ്രത്തിൽത്തന്നെ ബിജെപി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന്‌ ഉറപ്പായിക്കഴിഞ്ഞു.

പാർലമെന്റ്‌ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയവും നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലവും ഇതാണ്‌ വ്യക്തമാക്കുന്നത്‌. എന്നിട്ടും ഇവിടെവന്ന്‌ നടത്തുന്ന പ്രസ്‌താവനകൾ അവജ്ഞയോടെ കേരളം തള്ളിക്കളയുമെന്നും  കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2FAZHIu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages