ഇരിട്ടി > വനിതാ മതില്‍ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐ നിര്‍മിച്ച സംഘാടക സമിതി ഓഫീസ് പുതുവല്‍സരാഘോഷ ഭാഗമായി മദ്യപിച്ചെത്തിയ ആര്‍എസ്എസ് സംഘം തകര്‍ത്ത് തീയിട്ടു. തലശേരി - വളവുപാറ റോഡരികിലെ ള്ളിയില്‍ പാലത്തിനടുത്താണ് ഒരാഴ്ച മുമ്പ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ആകര്‍ഷകമായ സംഘാടക സമിതി ഓഫീസ് നിര്‍മിച്ച് പ്രചരണ ബാനറും കൊടിയും സ്ഥാപിച്ച് അലങ്കരിച്ചത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ആര്‍എസഎസ് സംഘം തകര്‍ത്ത് തീവച്ചത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രാമകൃഷ്ണന്റെ വീട്ടുപടിക്കല്‍ അക്രമികള്‍ ചുവപ്പു തുണിയും വിരിച്ചു. സമാധാനം തകര്‍ത്ത് മേഖലയില്‍ അക്രമമഴിച്ചുവിടാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഡിവൈഎഫ്‌ഐ പുന്നാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2F0eEUL
via IFTTT
No comments:
Post a Comment