മനോരമയുടേത‌് വഴിതെറ്റിയ മാധ്യമപ്രവർത്തനം: ഇ പി ജയരാജൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

മനോരമയുടേത‌് വഴിതെറ്റിയ മാധ്യമപ്രവർത്തനം: ഇ പി ജയരാജൻ

മാങ്ങാട്ടുപറമ്പ‌് > വഴിതെറ്റിയ മാധ്യമപ്രവർത്തനമാണ‌് നവകേരള നിർമാണം സംബന്ധിച്ച തിങ്കളാഴ‌്ചത്തെ മലയാള മനോരമ വാർത്തയെന്ന‌്  വ്യവസായമന്ത്രി ഇ പി ജയരാജൻ. ഇത്തരം മാധ്യമപ്രവർത്തനം വലിയ ദോഷമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കെൽട്രോണിൽ സ്ഥാപക ചെയർമാൻ കെ പി പി നമ്പ്യാരുടെ സ‌്മാരകമായി സ്ഥാപിക്കുന്ന ഇലക്ട്രോണിക‌്സ‌്  ഗവേഷണകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു ഇ പി ജയരാജൻ. 

നാട‌് അനുഭവിക്കുന്ന പ്രശ‌്നങ്ങൾ വസ‌്തുനിഷ‌്ഠമായി ജനങ്ങളെ ബോധ്യപ്പെടുത്താൻ മാധ്യമങ്ങൾക്ക‌് കഴിയണം. പ്രളയദുരന്തമുണ്ടായപ്പോൾ 3000 കോടി രൂപയാണ‌് കേരളത്തിലെ ജനങ്ങളിൽനിന്ന‌് ഗവൺമെന്റ‌് സമാഹരിച്ചത‌്. എന്നാൽ കേന്ദ്രസർക്കാരിൽനിന്ന‌് ഇതുവരെ കാര്യമായ സഹായമൊന്നും ലഭിച്ചില്ല. യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം വാങ്ങാനും സമ്മതിച്ചില്ല. മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോകുന്നതിനും അനുമതി നിഷേധിച്ചു. ഇതേക്കുറിച്ചൊക്കെയല്ലേ മാധ്യമങ്ങൾ പറയേണ്ടിയിരുന്നത‌്?

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീടു നിർമിച്ചുനൽകും. കണ്ണൂർ ജില്ലയിൽ നൂറിൽപരം വീടുകളാണ‌് പൂർണമായി തകർന്നത‌്. ഇതിൽ 75 വീടുകൾ നിർമിച്ചുനൽകാൻ ഹിന്ദുസ്ഥാൻ യൂണി ലിവർ കമ്പനി സന്നദ്ധമായി. പായം പഞ്ചായത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കാനാണ‌് ശ്രമം. അടുത്തുതന്നെ ശിലാസ്ഥാപനം നടക്കും. മറ്റു ചില സ്ഥലങ്ങളും പരിഗണിക്കുന്നു. സ്ഥലം ലഭിച്ചാലുടൻ വീട‌് റെഡി. പ്രളയം ബാധിച്ച ചില സ്ഥലങ്ങളിൽ ശാസ‌്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലേ വീടുകൾ പണിയാൻ കഴിയൂ. ഈ പഠനം നടന്നുവരികയാണ‌്. ചിലേടത്ത‌് ജനിച്ചുവളർന്ന പ്രദേശം വിട്ടുപോകില്ലെന്ന‌് ആളുകൾ
വാശിപിടിക്കുന്നു. അവിടെ സ്ഥലം കിട്ടാനില്ല. ഇത്തരം സങ്കീർണമായ പ്രശ‌്നങ്ങളുണ്ട‌്.

ഇതിലൊന്നുമല്ല മാധ്യമങ്ങളുടെ ഗവേഷണം. ഗവൺമെന്റ‌് വീട‌് കൊടുത്തില്ലെന്നു പ്രചരിപ്പിക്കുകയാണ‌്.  ഈ സമീപനം അവർക്കു നല്ലതാണെങ്കിൽ കൊണ്ടു നടക്കട്ടെ. പക്ഷേ, ഗവൺമെന്റിന്റെ പ്രവർത്തനം  നിരീക്ഷിക്കുന്ന ജനങ്ങളുണ്ട‌്. ആ ജനതയിലാണ‌് ഞങ്ങളുടെ വിശ്വാസം. വീടു നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തും. ഐശ്വര്യസമൃദ്ധമായ പുതിയ കേരളം നമ്മുടെയൊക്കെ ജീവിതകാലഘട്ടത്തിൽ തന്നെ യാഥാർഥ്യമാക്കും. അതിനായി നിശ‌്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റും മുഖ്യമന്ത്രിയുമാണ‌് ഇവിടെയുള്ളത‌്–- ഇ പി ജയരാജൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2EYQWII
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages