മാര്‍ഗതടസ്സം സൃഷ്‌ടിച്ച് നൃത്തം ചെയ്‌തത് തടഞ്ഞു; എഎസ്‌ഐയെ കഞ്ചാവ് മാഫിയ വെട്ടിപ്പരിക്കേല്‍പ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

മാര്‍ഗതടസ്സം സൃഷ്‌ടിച്ച് നൃത്തം ചെയ്‌തത് തടഞ്ഞു; എഎസ്‌ഐയെ കഞ്ചാവ് മാഫിയ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഉദുമ > പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്‌ടിച്ച് നൃത്തം ചെയ്യുന്നത് തടഞ്ഞ പൊലീസിനെ ഒരു സംഘം അക്രമിച്ചു. എഎസ്‌ഐയ്ക്ക് വെട്ടേറ്റു. ജീപ്പ് തകര്‍ത്തു. ചൊവ്വാ‌ഴ്‌ച പുലര്‍ച്ചെ മൂന്നരയോടെ  കളനാട് ജംഗ്ഷനിലാണ് സംഭവം.

ബേക്കല്‍ സ്റ്റേഷനിലെ എഎസ്‌ഐ കരിവെള്ളൂരിലെ ജയരാജനാണ് (50) വെട്ടേറ്റത്. തലയ്ക്കും പുറത്തും ഗുരുതരമായി വെട്ടേറ്റ ജയരാജിനെ  മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പ് ഡ്രൈവര്‍ ഇല്‍ഷാദിന് പരിക്കേറ്റു.  ബേക്കല്‍ എസ്‌ഐ കെ പി വിനോദ് കുമാറും സംഘവും എത്തിയാണ് ചോരയില്‍ കുളിച്ച് റോഡില്‍ വീണ് കിടന്ന എഎസ്‌ഐ ആശുപത്രിയിലെത്തിച്ചത്.  

ആദ്യം ഉദുമ നേഴ്സിംഗ് ഹോമില്‍ എത്തിച്ച് പ്രഥമ ശുശൂഷയ്ക്ക് ശേഷം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കൂളിക്കുന്നില്‍ നിന്ന് എത്തിയ കഞ്ചാവ് മാഫിയ സംഘമാണ് പൊലീസിനെ ആക്രമിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.  എഎസ്‌ഐയും ഡ്രൈവറും മാത്രമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. എട്ടംഗ സംഘം റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച്  നൃത്തം ചെയ്യുന്നത് കണ്ട് ഇവരെ റോഡ് സൈഡിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമം. പ്രതികള്‍ക്കതിരെ വധശ്രമത്തിന് ബേക്കല്‍ പൊലീസ് കേസെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2VldCaZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages