കൊച്ചി
ഇന്ത്യയിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും ബൃഹത്തായ തീരദേശ സുരക്ഷാപരിശോധന ‘സീ വിജിൽ’ പൂർത്തിയായി. നാവികസേനയും തീരസംരക്ഷണസേനയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അധികൃതരുമായി ചേർന്നാണ‌് പരിപാടി സംഘടിപ്പിച്ചത‌്. നൂറിലേറെ കപ്പലുകളും വിമാനങ്ങളും പട്രോൾ ബോട്ടുകളും പരിപാടിയിൽ പങ്കെടുത്തു.
ചൊവ്വാഴ‌്ചയാണ‌് സീ വിജിൽ ആരംഭിച്ചത‌്. തീരദേശ പൊലീസ‌് സ‌്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഫിഷിങ‌് ഹാർബറുകൾ, ലാൻഡിങ‌് സെന്ററുകൾ, പോർട‌് കൺട്രോൾ റൂമുകൾ, നാവികസേനയുടെയും തീരസേനയുടെയും കൺട്രോൾ റൂമുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനയുടെ ആദ്യഘട്ടം. വിവരങ്ങൾ എല്ലാ ഏജൻസികളും പരസ‌്പരം കൈമാറി. രണ്ടാംഘട്ടമായി ബുധനാഴ‌്ച സമുദ്രത്തിലൂടെയുള്ള നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തി കീഴടക്കുന്ന മോക‌്ഡ്രിൽ നടന്നു. കേരളത്തിലും ലക്ഷദ്വീപിലുമാണ‌് മോക‌്ഡ്രില്ലുകൾ സംഘടിപ്പിച്ചത‌്. കപ്പൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന്റെയും കൊച്ചി ഹാർബറിൽ നിന്ന‌് അകലെ പുറങ്കടലിൽ സ്ഥാപിച്ച വസ‌്തുക്കൾക്കെതിരെ ആക്രമണം നടത്തുന്നതും മോക‌്ഡ്രില്ലിൽ ഉൾപ്പെട്ടിരുന്നു. സുരക്ഷാ വിഭാഗങ്ങളിലെ പാളിച്ചകൾ കൃത്യമായി പരിശോധിച്ച‌് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പരിശീലനങ്ങൾ. വൈസ‌് അഡ‌്മിറൽ എ കെ ചാവ‌്‌ല സീവിജിലിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിച്ചു.
from Kerala || Deshabhimani Online News http://bit.ly/2S8DVSU
via IFTTT
No comments:
Post a Comment