കൊച്ചി
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ വിചാരണ ഫെബ്രുവരി നാലിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. ജാമ്യത്തിൽ കഴിയുന്ന പ്രതികൾക്ക് ഹാജരാകാൻ സമൻസ് നൽകാനും കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കാനും കോടതി നിർദേശിച്ചു.
2018 ജൂലെെ രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് കോളേജിന്റെ പിൻഗേറ്റിനുസമീപം ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തിക്കൊന്നത്. കേസിൽ ജെ ഐ മുഹമ്മദ് (25), ആരിഫ് ബിൻ സലിം (25), റിയാസ് ഹുസൈൻ (37), ബിലാൽ സജി (18), ഫറൂഖ് അമാനി (19), റെജീബ് ( 25), അബ്ദുൾ നാസർ (24), ആദിൽ ബിൻ സലീം (23), വി എൻ ഷിഫാ (23), സഹൽ (18), ജിസൽ റസാഖ് (21), മുഹമ്മദ് ഷാഹിം (31), സനീഷ് (32), ഫസലു (20), തൻസിൽ (25), ഷാഹിദ് (26) എന്നീ 16 പ്രതികൾക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കൊലക്കുറ്റം, വധശ്രമം, അന്യായമായ സംഘംചേരൽ, ഗൂഢാലോചന, മാരകായുധങ്ങളുപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. ഇവർക്കെതിരെയുള്ള നടപടികൾ പിന്നീടാകും ഉണ്ടാകുക.
from Kerala || Deshabhimani Online News http://bit.ly/2B2re2n
via IFTTT
No comments:
Post a Comment