വിതുരക്കേസ‌് : ആദ്യപീഡനം വിവരിച്ച‌് പൊട്ടിക്കരഞ്ഞ‌് പെൺകുട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

വിതുരക്കേസ‌് : ആദ്യപീഡനം വിവരിച്ച‌് പൊട്ടിക്കരഞ്ഞ‌് പെൺകുട്ടി


കോട്ടയം
പ്രതിയിൽനിന്നേറ്റ ആദ്യപീഡനം വിവരിക്കുമ്പോൾ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ‌് വിതുര കേസിലെ ഇരയായ പെൺകുട്ടി. കോട്ടയത്തെ  പ്രത്യേക കോടതിയിൽ ബുധനാഴ‌്ച വിസ‌്താരമധ്യേയാണ‌് ദുരനുഭവത്തിന്റെ നീറുന്ന ഓർമയിൽ പെൺകുട്ടി കണ്ണീരൊഴുക്കിയത‌്.

ഒന്നാം പ്രതി കൊല്ലം കടയ‌്ക്കൽ ജുബൈന മൻസിലിൽ സുരേഷിൽനിന്നും തനിക്ക‌് ജീവന‌് ഭീഷണിയുണ്ടെന്ന‌് പെൺകുട്ടി കോടതിയോട‌് പറഞ്ഞു. പ്രതിയുടെ തടങ്കലിലായിരുന്ന സമയത്ത‌് മറ്റുള്ളവർക്ക‌് കാഴ‌്ചവയ‌്ക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തിരുന്നു. ഈ സമയം സുരേഷിൽനിന്നും കഠിനമായ ദേഹോപദ്രവം ഏൽക്കേണ്ടിവന്നിരുന്നു. ഇപ്പോഴും ഇയാളെ ഭയമാണെന്നും പെൺകുട്ടി വെളിപ്പെടുത്തി.

വിതുര പ്രത്യേക കോടതി ജഡ‌്ജി കെ സനിൽകുമാർ മുൻപാകെയായിരുന്നു വിസ‌്താരം. കേസ‌് പഠിക്കാൻ മൂന്നുമാസത്തെ സമയം അനുവദിക്കണമെന്ന‌ും അതിനുശേഷമെ വിസ‌്താരമാകാവൂവെന്നും അഭ്യർഥിച്ച‌് വക്കാലത്തില്ലാതെ  പ്രതിയ‌്ക്കുവേണ്ടി അഭിഭാഷകൻ സമർപ്പിച്ച അപേക്ഷ കോടതി തള്ളി. പകരം പ്രതിയ‌്ക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകനായ കെ വിവേക‌് സോമനെ നിയോഗിച്ചു.

വിതുര കേസുമായി ബന്ധപ്പെട്ട‌് രജിസ‌്റ്റർചെയ‌്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ‌് സുരേഷ‌്(45). അന്വേഷണഘട്ടത്തിൽ ഇയാളെ അറസ‌്റ്റ‌് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 18 വർഷം ഇയാൾ ഒളിവിലായിരുന്നു. ഇയാളെ‌ ഒഴിവാക്കിയായിരുന്നു ആദ്യ രണ്ടുഘട്ടത്തിലെ വിചാരണ. രണ്ടു ഘട്ടങ്ങളിലെ വിചാരണയിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ശേഷമാണ‌് സുരേഷ‌് കോടതിയിൽ കീഴടങ്ങിയത‌്. വിതുര സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുരേഷ‌് തടങ്കലിൽ പാർപ്പിച്ച‌് പലർക്കായി കാഴ‌്ചവച്ചെന്നാണ‌് കേസ‌്. വിസ‌്താരം വ്യാഴാഴ‌്ചയും തുടരും. പെൺകുട്ടിയ‌്ക്കുവേണ്ടി സ‌്പെഷ്യൽ പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ‌്ക്കലാണ‌് ഹാജരാവുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2HuX5yf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages