9 വയസ്സുകാരിക്ക‌് 2 വർഷമായി പീഡനം; അമ്മയും കാമുകനും അറസ‌്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

9 വയസ്സുകാരിക്ക‌് 2 വർഷമായി പീഡനം; അമ്മയും കാമുകനും അറസ‌്റ്റിൽ


ചാവക്കാട്
ഒമ്പത‌് വയസ്സുകാരിയെ രണ്ട് വർഷമായി പീഡിപ്പിച്ച മധ്യവയസ‌്കനേയും  പീഡനത്തിന് ഒത്താശ ചെയ‌്തതിന‌് പെൺകുട്ടിയുടെ അമ്മയേയും ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അകലാട് കാട്ടിലെ പള്ളിക്കടുത്ത് കല്ലുവളപ്പിൽ അലി (50) യേയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയേയുമാണ് ചാവക്കാട് സി ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: പെരിന്തൽമണ്ണ സ്വദേശിനിയെ ചാവക്കാടിനടുത്തേക്കാണ് വിവാഹം ചെയ്തിട്ടുള്ളത്. വിവാഹാലോചനയ‌്ക്കും മറ്റും സഹായിയായിരുന്ന അലിയുമായി  വിവാഹശേഷം യുവതി അടുപ്പത്തിലായി. രാത്രി ഭർത്താവിനും ഭർതൃമാതാവിനും ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി യുവതി കാമുകനുമൊത്ത് അവിഹിത ബന്ധത്തിലേർപ്പെടുന്നത‌് പതിവായിരുന്നു. ഭർത്താവും യുവതിയും ഒരുമിച്ചും മകളും ഭർതൃമാതാവും വെവ്വേറെ മുറികളിലുമാണ‌് ഉറങ്ങിയിരുന്നത‌്. ഭക്ഷണത്തിലും മറ്റും ഉറക്കഗുളിക കൊടുത്ത‌് ഭർത്താവിനേയും ഭർതൃമാതാവിനേയും ഉറക്കിയശേഷം യുവതി മകളുടെ മുറിയിലേക്ക‌് ചെല്ലും.  ഒമ്പതു വർഷമായി അവിഹിത ബന്ധം തുടരുന്നതിനിടെ രണ്ടുവർഷമായി ഇവരുടെ മകളേയും അലി പീഡിപ്പിക്കുകയായിരുന്നു.

ഏതാനും മാസങ്ങളായി യുവതിയുടെ ഭർത്താവിനും അമ്മക്കും സംശയമുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം യുവതിയും മകളും  കിടന്ന മുറിയിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വീട്ടുകാർ ഉണർന്നു. പരിശോധനയിൽ മുറിക്കകത്ത് മറ്റൊരാളുണ്ടെന്ന് മനസ്സിലാക്കിയ  വീട്ടുകാർ മുറിയുടെ വാതിൽ പുറത്തു നിന്നും പൂട്ടി പൊലീസിനേയും അയൽക്കാരേയും   വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയെ പീഡിപ്പിച്ചത‌് പുറത്തുവന്നിരുന്നില്ല. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി സംസാരിച്ചപ്പോഴാണ് പീഡനം കുട്ടി വെളിപ്പെടുത്തിയത്. അമ്മയുമായുള്ള അവിഹിത ബന്ധത്തിനു ശേഷമാണ്  കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വിവരം പുറത്തു പറയരുതെന്നും ആരെങ്കിലും അറിഞ്ഞാൽ  ഇയാൾ കൊല്ലുമെന്ന് അമ്മ പറഞ്ഞിരുന്നതായും കുട്ടി മൊഴി നൽകിയിട്ടുണ്ട‌് . അകലാട് പച്ചക്കറിക്കട നടത്തുന്ന അലി  യുവതിയുടേയും മകളുടേതുമായി 15 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ട്. രണ്ടു വിവാഹങ്ങളിലായി അലിക്ക് അഞ്ചു മക്കളുണ്ട്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Hw15i5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages