തിരുവനന്തപുരം വിമാനത്താവളം ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കുന്നതിനെതിരെ കസ്റ്റംസ് അപ്പീല്‍ നല്‍കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

തിരുവനന്തപുരം വിമാനത്താവളം ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കുന്നതിനെതിരെ കസ്റ്റംസ് അപ്പീല്‍ നല്‍കി


കൊച്ചി
തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കാൻ അനുമതിനൽകിയ സിം​ഗിൾ ബെഞ്ച്‌വിധിയെ ചോദ്യംചെയ്ത് കേന്ദ്രസർക്കാരും കസ്റ്റംസും അപ്പീൽനൽകി. കസ്റ്റംസ് ചീഫ് കമീഷണറുടെ മേൽനോട്ടത്തിൽ ഡ്യൂട്ടി ഫ്രീഷോപ്പ് തുറന്നുപ്രവർത്തിപ്പിക്കാമെന്ന ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ‌് അപ്പീൽ.

വിദേശനിർമിത മദ്യം കരിഞ്ചന്തയിൽ വിറ്റ് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതുമൂലമാണ് ഷോപ്പ് അടച്ചുപൂട്ടിയത്. ലൈസൻസ് സസ‌്പെൻഡ‌് ചെയ്തു. സിംഗിൾബെഞ്ച് ഇതുറദ്ദാക്കി. അന്വേഷണം മറ്റൊരുദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും നിർദേശിച്ചു. വിദേശയാത്രക്കാരുടെ രേഖകൾ സംഘടിപ്പിച്ചാണ് മദ്യം എയർപോർട്ടിന‌് പുറത്തെത്തിച്ച് കരിഞ്ചന്തയിൽ വിറ്റത്. ​ഗൗരവമേറിയ സംഭവമായതിനാൽ സിംഗിൾബെഞ്ച്‌വിധി റദ്ദാക്കണമെന്നും അപ്പീൽ തീർപ്പാകുന്നതുവരെ വിധി സ്റ്റേചെയ്യണമെന്നുമാണ‌് ആവശ്യം.



from Kerala || Deshabhimani ​Online ​News http://bit.ly/2HuEQZW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages