ഡീസൽ, പെട്രോൾ വില വീണ്ടും കൂട്ടുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ഡീസൽ, പെട്രോൾ വില വീണ്ടും കൂട്ടുന്നു


പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോൾ ലിറ്ററിന‌് 78 പൈസയും ഡീസലിന‌് 90 പൈസയും കൂടി.

വെള്ളിയാഴ‌്ച അർധരാത്രി മാത്രം ഡീസലിന‌് 30 പൈസയും പെട്രോളിന‌് 20 പൈസയും വർധിപ്പിച്ചു. രണ്ടുമാസമായി ഡീസലിന്റെയും പെട്രോളിന്റെയും വില കുറഞ്ഞുവരികയായിരുന്നു. എന്നാൽ, രണ്ടാഴ‌്ച അന്താരാഷ്ട്ര വിപണയിൽ ക്രൂഡ‌് ഓയിലി ന്റെ വില കൂടിയതിനെ തുടർന്നാണ‌് ഇന്ധനവില കൂടിയത‌്.

ഒക്ടോബറിൽ ക്രൂഡ‌് ബാരലിന‌് 87.99 ഡോളറായിരുന്നത‌് ഡിസംബർ 24ന‌് 50 ഡോളറായി കുറഞ്ഞിരുന്നു. എന്നാൽ, പിന്നീട‌് വില  ഉയരാൻ തുടങ്ങി. ബാരലിന‌് 10 ഡോളർകൂടി 61 ൽ എത്തുകയുംചെയ‌്തു. ക്രൂഡിന്റെ ഉൽപ്പാദനം കുറഞ്ഞതിനാൽ മഞ്ഞുകാലം കഴിയുംവരെ വില കൂടാനാണ‌് സാധ്യതയെന്ന‌് റിഫൈനറിവൃത്തങ്ങൾ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2H6UudR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages